NEWS
ഐ.സി.ബി.എഫ് 'സമർപ്പൺ 2026' സ്മരണികയിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു
18/10/2026 09:38 AM IST
nila

ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) പ്രസിദ്ധീകരിക്കുന്ന ‘സമർപ്പൺ 2026’ സ്മരണികയിലേക്ക് സർഗ്ഗാത്മക രചനകളും ലേഖനങ്ങളും ക്ഷണിക്കുന്നു.
ചെറുകഥകൾ (200–400 വാക്കുകളിൽ കവിയാത്തവ), കവിതകൾ, ഐ.സി.ബി.എഫിന്റെ സേവനങ്ങളെക്കുറിച്ചുള്ളഅനുഭവക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിലാണ് സൃഷ്ടികൾ അയക്കേണ്ടത്. കമ്മ്യൂണിറ്റി സേവനത്തിന്റെയും കരുണയുടെയും പ്രമേയങ്ങളെ മുൻനിർത്തി തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സൃഷ്ടികൾ സ്മരണികയിൽ പ്രസിദ്ധീകരിക്കും.
താല്പര്യമുള്ളവർ തങ്ങളുടെ രചനകൾ icbfsouvenir2026@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 6626 2477 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള് കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










