04:17pm 18 October 2026
NEWS
ഐ.സി.ബി.എഫ് 'സമർപ്പൺ 2026' സ്മരണികയിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു
18/10/2026  09:38 AM IST
nila
ഐ.സി.ബി.എഫ് സമർപ്പൺ 2026 സ്മരണികയിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

 


​ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) പ്രസിദ്ധീകരിക്കുന്ന ‘സമർപ്പൺ 2026’ സ്മരണികയിലേക്ക് സർഗ്ഗാത്മക രചനകളും   ലേഖനങ്ങളും ക്ഷണിക്കുന്നു.
​ചെറുകഥകൾ (200–400 വാക്കുകളിൽ കവിയാത്തവ), കവിതകൾ, ഐ.സി.ബി.എഫിന്റെ സേവനങ്ങളെക്കുറിച്ചുള്ളഅനുഭവക്കുറിപ്പുകൾ  എന്നീ വിഭാഗങ്ങളിലാണ് സൃഷ്ടികൾ അയക്കേണ്ടത്. കമ്മ്യൂണിറ്റി സേവനത്തിന്റെയും കരുണയുടെയും പ്രമേയങ്ങളെ മുൻനിർത്തി തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സൃഷ്ടികൾ സ്മരണികയിൽ പ്രസിദ്ധീകരിക്കും.
​താല്പര്യമുള്ളവർ തങ്ങളുടെ രചനകൾ icbfsouvenir2026@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
​കൂടുതൽ വിവരങ്ങൾക്ക് 6626 2477 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img