
ദോഹ:ഹ്രസ്വ സന്ദർശനർത്ഥം ഖത്തറിലെത്തിയ ഇന്ത്യൻ കമ്മ്യൂണിറ്റി ബിനെവൊലന്റ് ഫോറം (ICBF) മുൻ ജനറൽ സെക്രട്ടറി ദിവാകർ പൂജാരിക്ക് ICBF മാനേജ്മന്റ് കമ്മിറ്റി സ്വീകരണം നൽകി.
ഇന്ത്യൻ എംബസി അപ്പക്സ് ബോഡികളായ ഐ.സി.സി, ഐ.ബി.പി.എൻ എന്നി സംഘടനകളുടെയും ജനറൽ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കർണാടക സംഘ ഖത്തർ, ബിലവാസ് ഖത്തർ തുടങ്ങി നിരവധി കൂട്ടായ്മകളിലെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഏതാനും വര്ഷം മുമ്പ് ഖത്തർ പ്രവാസം അവസാനിപ്പിച്ച ദിവാകർ പൂജാരിയുടെ നേതൃത്വത്തിനും സമർപ്പണത്തിനുമുള്ള സ്നേഹോപഹാരമായി സ്വീകരണചടങ്ങ്.
ചടങ്ങിൽ പ്രസിഡൻറ് ഷാനവാസ് ബാവ അധ്യക്ഷതവഹിച്ചു. അഡ്വൈസറി കൗൺസിൽ ചെയർമാൻ കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, മുൻ അഡ്വൈസറി കൗൺസിൽ ചെയർമാൻ എസ്.എ.എം ബഷീർ, മുൻ ഐസിബിഎഫ് പ്രസിഡന്റുമാരായ അബ്ദുൽ ഖാദർ, നീലാംശു ഡേ, ബിലവാസ് ഖത്തർ പ്രസിഡന്റായ അപർണ ശരത് എന്നിവർ ആശംസപ്രസംഗം നടത്തി.
ഐ.സി.ബി.എഫ് സെക്രട്ടറി ജാഫർ തയ്യിൽ സ്വാഗതവും
ഐസിബിഎഫ് ഫിനാൻസ് ഹെഡ് നിർമല ഗുരു നന്ദിയും പറഞ്ഞു.
ജനറൽ സെക്രെട്ടറി ദീപക് ഷെട്ടി ദിവാകർ പൂജാരിയുടെ സേവനങ്ങൾ സദസ്സിന് വിശദീകരിച്ചു . കമ്മ്യൂണിറ്റി നേതാക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ അതിഥിയെ ICBF മാനേജ്മന്റ് കമ്മിറ്റി ആദരിച്ചു. ദിവാകർ പൂജാരി തന്റെ അനുഭവങ്ങളും കൃതജ്ഞതയും പങ്കുവെച്ച് മറുപടി പ്രസംഗം നടത്തി.
ICBF എം.സി അംഗങ്ങളായ മണി ഭാരതി, ശങ്കർ ഗൗഡ്, ഇർഫാൻ അൻസാരി, മിനി സിബി, അഡ്വൈസറി കൗൺസിൽ അംഗം സതീഷ് വി. തുടങ്ങിയവർ നേതൃത്വം നൽകി











