05:55pm 11 November 2026
NEWS
ഐ.സി.ബി.എഫ് ദിനാഘോഷം നവംബർ 13-ന്; 19 പേർക്ക് ആദരം
11/11/2026  05:14 PM IST
NILA
ഐ.സി.ബി.എഫ് ദിനാഘോഷം നവംബർ 13-ന്; 19 പേർക്ക് ആദരം

 

​ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐ.സി.ബി.എഫ്) ദ്വിവത്സര ആഘോഷമായ 'ഐ.സി.ബി.എഫ് ദിനം 2026' നവംബർ 13 ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അൽ വക്രയിലെ ഡി.പി.എസ്. മോഡേൺ ഇന്ത്യൻ സ്കൂളിൽ വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെനടക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ 
ഡോ ശ്രീകർ റെഡ്ഢി മുഖ്യാഥിതിയായിരിക്കും.ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ 19 വ്യക്തികളെ ആദരിക്കും. 
ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അംബാസഡർമാർ, എംബസി പ്രതിനിധികൾ, ഖത്തർ തൊഴിൽ മന്ത്രാലയം, ഐ.എൽ.ഒ, വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് (WSIF) എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.  
​പ്രശസ്ത ദക്ഷിണേന്ത്യൻ പിന്നണി ഗായകൻ അജയ് വാര്യരും ദിവ്യ രാമചന്ദ്രനും പങ്കെടുക്കുന്ന ലൈവ് ഓർക്കസ്ട്ര സംഗീതവിരുന്നും ആഘോഷങ്ങളുടെ പ്രധാന ആകർഷണമായിരിക്കും.  ​1984-ൽ ഇന്ത്യൻ എംബസിയുടെ മാർഗ്ഗനിർദ്ദേശത്തിൽ സ്ഥാപിതമായ ഐ.സി.ബി.എഫ്, ഖത്തറിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരുടെ ക്ഷേമത്തിനായി നാല് പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചു വരുന്നു. ആരോഗ്യപരിപാലനം, സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം, യുവജന ശാക്തീകരണം, തൊഴിൽ സഹായം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സേവനങ്ങളാണ് സംഘടന കാഴ്ചവെച്ചിട്ടുള്ളത്.  
​എംബസി സേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചയും ഉൾപ്പെടെയുള്ള ദിവസങ്ങളിൽ ഐ.സി.ബി.എഫ് ഓഫീസിൽ കോൺസുലാർ സേവനങ്ങൾ നൽകുന്നുണ്ട്.  അൽ ഖോർ, റാസ് ലഫാൻ, ദുഖാൻ, സനയ്യ, ഷഹാനിയ തുടങ്ങിയ സ്ഥലങ്ങളിൽ സ്പെഷ്യൽ ക്യാമ്പുകളും നടത്തുന്നു. 125 ഖത്തർ റിയാൽ ചെലവിൽ രണ്ടു വർഷത്തേക്ക് ഒരു ലക്ഷം റിയാലിന്റെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ഭീമ തകാഫുൾ ഇൻഷുറൻസ്, ജയിൽ സന്ദർശനം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായങ്ങൾ, തൊഴിലാളികളുടെയും ഗാർഹിക തൊഴിലാളികളുടെയും ക്ഷേമപ്രവർത്തനങ്ങൾ, വിദ്യാഭ്യസ സഹായങ്ങൾ, പ്രവാസി സംഘടനകളുമായും (നോർക്ക, NRTWB, APNRTS) സർക്കാരുകളുമായും ബന്ധപ്പെട്ട സേവനങ്ങൾ തുടങ്ങിയ വിവിധ ക്ഷേമപദ്ധതികൾ സംഘടന നടപ്പിലാക്കി വരുന്നു.  
ഐ സി ബി എഫ് കാഞ്ചാണിഹാളിൽ നടന്നവാർത്താസമ്മേളനത്തിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ,ജനറൽ സെക്രട്ടറി ദീപക് ഷെട്ടി,
 സെക്രട്ടറി ജാഫർ തയ്യിൽ, ആശ്രയ ആൻഡ് മെഡിക്കൽ ക്യാമ്പ് കോഡിനേറ്റർ
മിനി സിബി, ഇൻഷുറൻസ് കോഡിനേറ്റർ
മണിഭാരതി 
ജയിൽ വിസിറ്റ് ആൻഡ്  ഡോമസ്റ്റിക് വർക്കേഴ് സ് കോഡിനേറ്റർ
 നിലാംമ്പരി സുശാന്ത്‌ 
എന്നിവർ പങ്കെടുത്തു.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img