03:56pm 11 November 2026
NEWS
ഐ.സി.ബി.എഫ്. 53-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ്
20/10/2025  03:11 PM IST
nila
ഐ.സി.ബി.എഫ്.  53-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ്

 

ദോഹ: കരുണയോടെ ആരോഗ്യ സംരക്ഷണവും, ലക്ഷ്യ ബോധത്തോടെ സേവനവും എന്ന ലക്ഷ്യത്തിൽ ഐ.സി.ബി.എഫ്.ന്റെ 53-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. അൽ ഖോർ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ നിരവധി സാധാരണ പ്രവാസി തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന, കൺസൾട്ടേഷൻ, മരുന്നുകൾ എന്നിവ ലഭ്യമാക്കി, ജനറൽ മെഡിസിൻ, പല്ല് (ഡെന്റൽ സ്ക്രീനിങ്), എന്നീ വിഭാഗങ്ങളിൽ ൽ കൺസൾട്ടേഷനുകൾക്കൊപ്പം  സൗജന്യ രക്ത പരിശോധനയും  ലഭ്യമായിരുന്നു. ഒരു മാസക്കാലത്തേക്ക് സൗജന്യ തുടർ ചികിത്സാ സൗകര്യവും ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഡോ : വൈഭവ് തണ്ഡലേ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.  പ്രസിഡണ്ട് ശ ഷാനവാസ് ബാവയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും മെഡിക്കൽ വിങ് ചുമതലയുള്ള എംസി അംഗം മിനി സിബി നന്ദിയും പറഞ്ഞു. ഐ.സി.ബി.എഫ്. വൈസ് പ്രസിഡണ്ട് റഷീദ് അഹ്‌മദ്‌,  സെക്രട്ടറി ജാഫർ തയ്യിൽ, എം.സി അംഗങ്ങളായ മണി ഭാരതി, ഇർഫാൻ അൻസാരി, അമർ സിംഗ്, ശങ്കർ ഗൗഡ്, ഖാജാ നിസാമുദ്ദീൻ ഉപദേശക സമിതി അംഗങ്ങളായ നാസിയ, സതീഷ് വിളവിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നസീം ഹെൽത്ത് കെയർ പ്രതിനിധി മുഖ്‌താർ, മെഡിക്കൽ ഡയറക്ടർ ഡോ : സഫീർ അഷ്‌റഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img