NEWS
കുസാറ്റിൽ iCANOE 2025 അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു
28/11/2025 03:59 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഷിപ്പ് ടെക്നോളജി വകുപ്പ് സംഘടിപ്പിച്ച International Conference on Advances in Naval Architecture and Ocean Engineering (iCANOE 2025) കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. ClassNK Japan–ന്റെ മിഡിൽ ഈസ്റ്റ് & സൗത്ത് ഏഷ്യ റീജിയണൽ മാനേജർ മിസ്റ്റർ യോയ്ചി ഇഗാ മുഖ്യാതിഥിയായി. ഷിപ് ടെക്‌നോളജി വകുപ്പ് മേധാവി ഡോ. മതിയഴകൻ എ അധ്യക്ഷത വഹിച്ചു. ഷിപ്പ് ടെക്നോളജി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. രജേഷ് പി. നായർ, ഡോ. ഹസീന കെ. എ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കമ്പ്യൂട്ടേഷണൽ മെതഡ്സ്, ഷിപ്പ് ഡിസൈൻ & പ്രൊഡക്ഷൻ, അഡ്വാൻസ്ഡ് മെറ്റീരിയല്സ് & കോറോഷൻ, ഓട്ടോമേഷൻ & ഗ്രീൻ ഷിപ്പിങ്, ഓഫ്ഷോർ സ്ട്രക്ച്ചേഴ്സ് എന്നീ പ്രധാന വിഷയങ്ങളാണ് സമ്മേളനത്തിൽ ചർച്ച ചെയ്‍തത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







