02:35pm 13 August 2026
NEWS
ഐ സി എ ഐ ഗ്ലോബൽ ഓർബിറ്റ് സെമിനാർ സംഘടിപ്പിച്ചു
12/08/2026  07:43 PM IST
നാസർ
ഐ സി എ ഐ ഗ്ലോബൽ ഓർബിറ്റ് സെമിനാർ സംഘടിപ്പിച്ചു

കോഴിക്കോട് : ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ ( ഐ സി എ ഐ )കോഴിക്കോട് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് ഐ. സി എ .ഐ ഗ്ലോബൽ ഓർബിറ്റ് ഏക ദിന സെമിനാർ സംഘടിപ്പിച്ചു.ഹോട്ടൽ ഹൈസൺ ഹെറിറ്റേജിൽ നടന്ന സെമിനാർഐ ഐ എം കാലിക്കറ്റ്  എക്സിക്യൂട്ടീവ് എഡുക്കേഷൻ ഡീൻ  പ്രൊഫ. സുദർശൻ കുണ്ഡ്ലുരു ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ സി എ ക്കാർക്ക് ആഗോള തലത്തിൽ തൊഴിൽ അവസരങ്ങൾ ഒട്ടേറെ ഉണ്ടെന്നും അതിലേക്ക് വെളിച്ചം വീശുന്നതാണ് ഇത്തരം സെമിനാറുകളെന്ന് അദ്ദേഹം പറഞ്ഞു.ഐ സി എ ഐ കോഴിക്കോട് ബ്രാഞ്ച് ചെയർപേഴ്സൺ എം. അത്‌ഭുത ജ്യോതി അധ്യക്ഷത വഹിച്ചു.ഐ. സി. എ . ഐ ഗ്ലോബൽ ട്രേഡ് ആൻ്റ് സർവീസസ് കമ്മിറ്റി ചെയർമാൻ സാജിബ് സാംഗി മുഖ്യാതിഥിയായി.വിവിധ വിഷയങ്ങളിൽ ഐ എഫ് എസ് സി എ ചീഫ് ജനറൽ മാനേജർ സി എം സത്യരാജ് , കൺസൾട്ടൻ്റ് ഗൗരവ് റവാൽ,ശ്വേതംഗ് പാണ്ഡ്യ , റിഷബ് അഗർവാൾ , അശ്വിൻ സൈമൺ , എം സി ജയപ്രകാശ്, ബ്രാഞ്ച് വൈസ് ചെയർമാൻ എൻ വിനോദ് ,റാഷിദ് എം ബഷീർ , സിക്കാസ ചെയർമാൻ ആഷിഖ് എം സാബു എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img