
ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ കൊമേഴ്സ് ആന്റ് അക്കൗണ്ടന്‍സി ഗ്ലോബല്‍ എജുക്കേഷന്‍ സമ്മിറ്റ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്യുന്നു. രൂപേഷ് രാജഗോപാല്‍, ദീപ വര്‍ഗ്ഗീസ്, ബാബു അബ്രഹാം കള്ളിവയലില്‍, മുന്‍ കേന്ദ്രസഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എന്‍ വി ആര് ജ്യോതികുമാര്‍, വെന്താത എച്ച് ആര് ഡി, ഡോ. അമര്പത് സിംഗ്, ജോളി സ്റ്റീഫന്‍ എന്നിവര്‍ സമീപം
കൊച്ചി: ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐ സി എ ഐ) നേതൃത്വത്തില്‍ നെടുമ്പാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ കൊമേഴ്സ് ആന്റ് അക്കൗണ്ടന്‍സി ഗ്ലോബല്‍ എജുക്കേഷന്‍ സമ്മിറ്റ് സംഘടിപ്പിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. ഐ സി എ ഐ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അക്കാദമിക് ചെയര്മാന് ബാബു അബ്രഹാം കള്ളിവയലില്‍ സ്വാഗതം പറഞ്ഞു.
വിവിധ ടെക്നിക്കല്‍ സെഷനുകളില്‍ ഐ ഐ എം കോഴിക്കോട്ടെ പ്രൊഫ. സുദര്ശന് കുന്ത്ലുരു, മുത്തൂറ്റ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ ആര് ബിജിമോന്‍, ഐ ഐ എം അഹമ്മദാബാദിലെ പ്രൊഫ. സുഭേഷ് കുമാര്‍ അഗര്‍വല്ല, ഐ സി എ ഐ മുന്‍ പ്രസിഡന്റ് ചരന്ജോത് സിംഗ് നന്ദ, മുന്‍ കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ സംസാരിച്ചു.
രണ്ടാം ദിവസമായ ഇന്ന് (28-11-2026) ജി എസ് ടി അപ്പലറ്റ് ട്രിബ്യൂണല്‍ ടെക്നിക്കല്‍ മെമ്പര്‍ ശൈഖ് ഖാദര്‍ റഹ്മാന്, ജതിന് എ ക്രിസ്റ്റഫര്‍, മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ വി പി നന്ദകുമാര്‍, ഐ സി എ ഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ചന്ദ്രശേഖര്‍ വസന്ത് ചിതലെ, ഐ സി എ ഐ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അക്കാദമിക് ചെയര്മാന് ബാബു അബ്രഹാം കള്ളിവയലില്‍, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ കെ സാജു, മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ബിന്ദു എസ് റൊണാള്‍ഡ്, പാര്‍ലമെന്റ് അംഗം ബെന്നി ബെഹന്നാന്, കേരളം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ എന്നിവര്‍ സംസാരിക്കും.
Photo Courtesy - Google










