03:35pm 11 November 2026
NEWS
ഹൊറാസിസ് ഉച്ചകോടയിൽ ഐബിപിസി ഖത്തർ പ്രസിഡന്റ് പങ്കെടുത്തു
17/10/2025  11:52 AM IST
nila
ഹൊറാസിസ് ഉച്ചകോടയിൽ ഐബിപിസി ഖത്തർ പ്രസിഡന്റ്  പങ്കെടുത്തു

സാവോ പോളോ: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി) ഖത്തർ പ്രസിഡന്റും വത്നാൻ ഹോൾഡിംഗ്സ് കൺസൾട്ടൻ്റുമായ താഹ മുഹമ്മദ് അബ്‌ദുൽ കരീം ബ്രസീലിലെ സാവോ പോളോയിൽ നടന്ന 10-ാമത് ഹൊറാസിസ് ആഗോള ഉച്ചകോടിയിൽ പങ്കെടുത്തു.
സംരംഭകർ, ഭരണാധികാരികൾ, ആഗോള ചിന്തകർ എന്നിവരുൾപ്പെടെ ആയിരത്തിലധികം പ്രമുഖരെ ഒരുമിച്ചുചേർക്കുന്ന ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ഉന്നതതല സമ്മേളനങ്ങളിൽ ഒന്നാണ് ഹൊറാസിസ് ഗ്ലോബൽ ഉച്ചകോടി. സഹകരണത്തിന്റെ ശക്തിയെ ഉപയോഗപ്പെടുത്തുക എന്ന പ്രമേയം മുൻനിർത്തിയാണ് 10-ാമത് ഉച്ചകോടി സംഘടിപ്പിച്ചത്.
ഖത്തറിൽ നിന്നുള്ള ഏക പ്രതിനിധി എന്ന നിലയിൽ രാജ്യാന്തര പങ്കാളിത്തത്തോടുള്ള ഖത്തറിൻ്റെ പ്രതിബദ്ധതയെ അദ്ദേഹം വേദിയിൽ ഉയർത്തിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img