11:31am 11 November 2026
NEWS
ഇന്ത്യയിലെ നികുതി പരിഷ്‌കാരങ്ങളെക്കുറിച്ച് IBPC ഖത്തർ ‘GST 2.0’ സെഷൻ സംഘടിപ്പിച്ചു
27/09/2025  10:47 AM IST
nila
ഇന്ത്യയിലെ നികുതി പരിഷ്‌കാരങ്ങളെക്കുറിച്ച് IBPC ഖത്തർ ‘GST 2.0’ സെഷൻ സംഘടിപ്പിച്ചു

 

ദോഹ: ഇന്ത്യയിലെ സാമ്പത്തിക-നികുതി പരിഷ്‌കാരങ്ങളുമായി പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ ബന്ധം ശക്തിപ്പെടുത്തുക എന്നലക്ഷ്യത്തോടെ  ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) ഖത്തർ, “GST 2.0 – ഇന്ത്യയിലെ നികുതി പരിഷ്‌കാര യാത്രയുടെ അടുത്ത അധ്യായം” എന്ന വിഷയത്തിൽ   സെഷൻ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഐ സി ബി എഫ് കാഞ്ചാണി ഹാളിൽ നടന്ന പരിപാടിയിൽ Zoom വഴിയും ഒരേസമയം പങ്കാളിത്തത്തിന് സൗകര്യമൊരുക്കി.IBPC ഖത്തർ പ്രസിഡൻറ് താഹ മുഹമ്മദ് അബ്ദുൽ കരീം ആദ്യക്ഷതവഹിച്ച പരിപാടിയിൽപ്രശസ്ത അഭിഭാഷകനും ഇൻസോൾവൻസി പ്രൊഫഷണലുമായ ഡോ. അഡ്വ. സി.എ. ഐ.പി. അവിനാഷ് പോദ്ദാർമുഖ്യാതിഥിയായിരുന്നു.ഇന്ത്യയിലെ മാറിവരുന്ന GST സംവിധാനത്തിന്റെ പുതിയ മാറ്റങ്ങളും, പ്രത്യേകിച്ച് പ്രവാസി ഇന്ത്യക്കാർക്ക് നിക്ഷേപങ്ങൾ, ആസ്തികൾ, ബിസിനസുകൾ തുടങ്ങിയവയിലെ സാമ്പത്തിക നിയമ വശങ്ങളെ കുറിച്ചും പ്രതിപാദിച്ചഅവിനാഷ് പോദ്ദാർ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി. ഐ ബി പി സി ഖത്തർ വൈസ്പ്രസിഡന്റ്  രാജേഷ് സിംഗ് മോഡറേറ്ററായിരുന്നു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ആശംസാപ്രസംഗം നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img