NEWS
ഐബിഎം ഓട്ടോമേഷൻ ആൻഡ് എഐ ജനറൽ മാനേജർ നീൽ സുന്ദരേശൻ കുസാറ്റ് സന്ദർശിച്ചു
08/09/2025 06:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഐബിഎം ഓട്ടോമേഷൻ ആൻഡ് എഐ ജനറൽ മാനേജർ നീൽ സുന്ദരേശൻ 'സോഫ്റ്റ്വെയർ എൻജിനീയറിങ് ഇൻ ദി അജ് ഓഫ് എഐ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്താൻ കുസാറ്റ് സന്ദർശിച്ചു. ഐബിഎം, മൈക്രോസോഫ്റ്റ്, ഇബേ, സ്റ്റാർട്ടപ്പ് മേഖലയിലെ 25 വർഷത്തോളം വ്യവസായ പരിചയമുള്ള അദ്ദേഹം, എഐ ഓട്ടോമേഷൻ സൃഷ്ട്ടിക്കുന്ന അവസരങ്ങൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, ക്രോസ് ഡിസിപ്ലിനറി ഇന്നോവേഷൻ എന്നിവയെക്കുറിച്ച് സംസാരിച്ചു.കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ് ഇൻഫർമേഷൻ ടെക്നോളജി വിഭാഗമാണ് പ്രഭാഷണം സംഘടിപ്പിച്ചത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








