09:19pm 29 September 2026
NEWS
ഐഎഎസ്‌ ഉദ്യോഗസ്ഥൻ ഗ്യാനേന്ദ്ര കുമാർ ഗാംഗ്വാർ വീണ്ടും ഇഡി കസ്റ്റഡിയിൽ.
29/09/2026  02:11 PM IST
വിഷ്ണുമംഗലം കുമാർ
ഐഎഎസ്‌ ഉദ്യോഗസ്ഥൻ ഗ്യാനേന്ദ്ര കുമാർ ഗാംഗ്വാർ  വീണ്ടും ഇഡി കസ്റ്റഡിയിൽ

ബംഗളുരു: സംസ്ഥാന സർക്കാർ ജോലികളിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള പരീക്ഷകൾ നടത്തുന്ന  കർണാടക പബ്ലിക് സർവീസ് കമ്മീഷനിൽ (കെപിഎസ്‌സി) നടന്നിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ കേന്ദ്ര ഏജൻസിയായ ഇഡി അന്വേഷിക്കുന്നുണ്ട് .
ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്ത് ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ ഗാംഗ്വാറിന്റെ കസ്റ്റഡി നീട്ടണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടു. ഏജൻസിയുടെ കണ്ടെത്തലുകൾ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
കെപിഎസ്‌സി അഴിമതിയെക്കുറിച്ച് സംസ്ഥാന പോലീസിലെ സിഐഡിയും ആഴത്തിൽ അന്വേഷിക്കുന്നുണ്ട്. 1.9 കോടി രൂപയുടെ രണ്ടാമത്തെ സ്രോതസ്സും കണ്ടെത്തിയിരുന്നു.
വെറ്ററിനറി ഓഫീസർമാരുടെ നിയമന പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ സിഐഡി കണ്ടെത്തിയതിലും അപ്പുറത്തേക്ക് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തലുകൾ വ്യാപിക്കുന്നുണ്ടെന്ന് കോടതിയെ അറിയിച്ചു. ഒന്നിലധികം പരീക്ഷകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ഇഡി ആരോപിച്ചു.
ഈ വാദങ്ങൾ പരിഗണിച്ചാണ് കോടതി ഗാംഗ്വാറിന്റെ ഇ.ഡി കസ്റ്റഡി നീട്ടാൻ  ഉത്തരവിട്ടത്.
മുൻ കസ്റ്റഡി വാദം കേൾക്കലിൽ,  മറ്റൊരു പ്രധാന പ്രതിയും  ഗാങ് വറിന്റെ  അടുത്ത കൂട്ടാളിയുമായ ബസവരാജ് കണ്ണാലെ അന്വേഷണ ഉദ്യോഗസ്ഥരോട് നിരവധി ഉദ്യോഗാർത്ഥികൾ 1.5 കോടി രൂപ വരെ നൽകിയതായി പറഞ്ഞതായി ഇഡി കോടതിയെ അറിയിച്ചു. ഇതിൽ 1.3 കോടി രൂപ പണമായി ഗംഗ്വാറിന് നൽകിയതായി ഇഡി ആരോപിച്ചു.
ഇതിനെത്തുടർന്നാണ് 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 3 (കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യം), 4 (കള്ളപ്പണം വെളുപ്പിക്കലിനുള്ള ശിക്ഷ) എന്നിവ പ്രകാരം ഇഡി വിശദമായ അന്വേഷണം ആരംഭിച്ചത്.
ജനുവരി 7 ന്, നിശ്ചയിച്ച പരീക്ഷകൾക്ക് രണ്ട് ദിവസം മുമ്പ്, ഗാംഗ്‌വർ കണ്ണാലെയ്ക്ക് പെൻഡ്രൈവിൽ ചോദ്യപേപ്പറുകളും ഉത്തരങ്ങളും നൽകിയതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തി. പ്രത്യേക സിഐഡി അന്വേഷണത്തിൽ ഉദ്യോഗാർത്ഥികൾക്ക് 60-80 ചോദ്യങ്ങൾ ചോർത്തി നൽകിയതായി കണ്ടെത്തിയിരുന്നു, കൂടാതെ അഞ്ച് ഉദ്യോഗാർത്ഥികൾക്ക് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനുള്ള പരിശീലനവും നൽകിയിരുന്നു.കർണാടക പി എസ്‌ സി യിലെ പരീക്ഷാ കൺട്രോളറായിരുന്നു ഐഎഎസ്‌ ഓഫീസറായ ഗാങ് വർ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img