07:50pm 13 June 2026
NEWS
ജോർഹാട്ടിൽ വ്യോമസേനാ വിമാനാപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു
13/06/2026  03:14 PM IST
NILA
ജോർഹാട്ടിൽ വ്യോമസേനാ വിമാനാപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു

ന്യൂഡൽഹി: അസ്സമിലെ ജോർഹാട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ AN-32 ട്രാൻസ്‌പോർട്ട് വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേനാംഗങ്ങൾ വീരമൃത്യു വരിച്ചു. സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിങ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ, അഗ്നിവീർ വായു ഖീമരം കുമാവത്ത്, അഗ്നിവീർ വായു ഡാനിഷ് ആലം എന്നിവരാണ് മരിച്ചത്.

അരുണാചൽ പ്രദേശിൽ നിന്ന് പുറപ്പെട്ട വിമാനം ജോർഹാട്ടിലെ റോറ എയർഫോഴ്‌സ് സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തിന് പിന്നാലെ വിമാനം തീപിടിച്ച് കത്തിനശിച്ചതായി റിപ്പോർട്ടുകളുണ്ട്. വിമാനത്തിലുണ്ടായിരുന്ന കോപൈലറ്റ് ഗുരുതര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്.

വടക്കുകിഴക്കൻ ഇന്ത്യയിലെ നിർണായക വ്യോമസേനാ കേന്ദ്രങ്ങളിലൊന്നായ ജോർഹാട്ട് എയർബേസിൽ നടന്ന ഈ ദുരന്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഇന്ത്യൻ വ്യോമസേന അന്വേഷണം ആരംഭിച്ചു. അപകടത്തിന് പിന്നിലെ സാഹചര്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img