06:08am 10 November 2026
NEWS
ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് ഇസ്രയേലിന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മുന്നറിയിപ്പ്
21/06/2025  08:10 AM IST
nila
ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് ഇസ്രയേലിന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മുന്നറിയിപ്പ്

ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ആണവോർജ ഏജൻസി. ആണവകേന്ദ്രങ്ങൾ ആക്രമിച്ചാൽ അണുവികിരണമായിരിക്കും ഫലമെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) തലവൻ റഫാൽ ഗ്രോസി ചൂണ്ടിക്കാട്ടുന്നു. നിലവിൽ അണുവികിരണമില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും റഫാൽ ഗ്രോസി പറയുന്നു. 

ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നത് ആണവ സുരക്ഷയെ ബാധിക്കുമെന്ന് റഫാൽ ഗ്രോസി വ്യക്തമാക്കുന്നു. ഇസ്രയേൽ – ഇറാൻ സംഘർഷം ആരംഭിച്ചപ്പോൾ മുതൽ ഇറാനിലെ ആണവകേന്ദ്രങ്ങളുടെ സ്ഥിതി നിരീക്ഷിക്കുകയാണെന്നും റഫാൽ ഗ്രോസി പറഞ്ഞു. 

ഇതേസമയം, ടെഹ്റാനിലെ മിസൈൽ ഫാക്ടറി അടക്കം ഇറാനിലെ ഡസനോളം സൈനികത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. ടെഹ്റാനിൽ ഒരു ആണവ ശാസ്ത്രജ്ഞനെക്കൂടി വധിച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേലിൽ ടെൽ അവീവ്, ഹൈഫ, ബീർഷേബ നഗരങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ 17 പേർക്കു പരുക്കേറ്റു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img