02:47pm 09 November 2026
NEWS
"ഞാൻ മുഖത്തടിച്ചത് എന്റെ കാൽ കൊണ്ടല്ല" ഒറ്റപ്പെടുത്തലിൽ ദുരിതം അറിയിച്ച് ശ്യാമിലി
18/05/2025  07:20 AM IST
സുരേഷ് വണ്ടന്നൂർ
ഞാൻ മുഖത്തടിച്ചത് എന്റെ കാൽ കൊണ്ടല്ല ഒറ്റപ്പെടുത്തലിൽ ദുരിതം അറിയിച്ച് ശ്യാമിലി

"കാലുകൊണ്ട് ഞാൻ തന്നെ മുഖത്തടിച്ചതാണ് എങ്ങനെയെങ്കിലുമാകട്ടെ, പക്ഷേ അതല്ല സത്യം. അതു പോലെയാണ് പലരും ഇപ്പോൾ സംസാരിക്കുന്നത്. പക്ഷേ എനിക്ക് സംഭവിച്ചത് എന്റെ മുഖത്ത് തെളിവായാണ് കാണാനാകുന്നത്." – യുവ അഭിഭാഷകയായ ജെ.വി. ശ്യാമിലി തന്നെയാണ് ബാർ അസോസിയേഷനിലേക്ക് അയച്ച ഓഡിയോ സന്ദേശത്തിൽ പറഞ്ഞത്.

"സഹപ്രവർത്തകർ എന്റെ കൂടെയില്ല"

"എന്റെ ഒപ്പം നിൽക്കേണ്ട സഹപ്രവർത്തകർ എനിക്കെതിരെ മാറിയിരിക്കുന്നു. പലരും വ്യാജ പ്രചാരണം തുടരുന്നു. പക്ഷേ ഞാൻ ഒരിക്കലും അസോസിയേഷനെയോ സെക്രട്ടറിയെയോ തെറ്റായി പറഞ്ഞിട്ടില്ല. എന്റെ മനസ്സിലെ വേദന മാത്രം ഞാൻ പറഞ്ഞു," – ശ്യാമിലി പറയുന്നു.

"നാളെ നിങ്ങളുടെ മക്കൾക്കോ സഹോദരിമാർക്കോ ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കട്ടെ .

ശാരീരികമായി മർദ്ദനം നേരിട്ടതിന്റെ തെളിവ് തൻ്റെ മുഖത്തുണ്ടെന്നും പലരും അത് നിഷേധിക്കുകയാണെന്നും ശ്യാമിലി പറയുന്നു. “ഞാനൊരു സ്ത്രീയാണ്. ഇന്ന് എനിയ്ക്ക് സംഭവിച്ചത് നാളെ നിങ്ങളുടെ വീട്ടിലെ സ്ത്രീയ്ക്ക് സംഭവിക്കാതിരിക്കണമെന്നാണെന്റെ പ്രാർത്ഥന,” – അവൾ കൂട്ടിച്ചേർത്തു.

"ഇനി എന്നെ കൈവയ്ക്കാൻ കഴിയില്ല"

“ഇനി ഞാൻ ക്ഷമിക്കില്ല. ഏത് സീനിയർ ആയാലും എനിക്ക് ദേഷ്യപ്പെടാൻ സാധിക്കുമെന്ന് ഞാൻ മനസ്സിലാക്കി. എന്റെ ഒപ്പം മാധ്യമങ്ങളുണ്ട്. ജനങ്ങളുണ്ട്,” – ശ്യാമിലി പറയുന്നു.

ബെയ്ലിൻ ദാസിന്റെ ജാമ്യ ഹർജി: വിധി നാളെ:

ശ്യാമിലിയെ മർദ്ദിച്ച കേസിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ തീരുമാനം പറയും. ഇന്നലെ കോടതിയിൽ വാദം നടന്നിരുന്നു. പ്രതിഭാഗം വാദിച്ചത് പ്രകാരം, ആദ്യം ശ്യാമിലിയാണ് പ്രകോപനം സൃഷ്ടിച്ചത്. അതൊരു അപകടം പോലെയായിരുന്നു, ഉദ്ദേശപൂർവമല്ലെന്നും ലൈംഗികമായി അപമാനിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

പ്രോസിക്യൂഷൻ ശക്തമായി എതിര്‍ത്ത്:

പ്രോസിക്യൂഷൻ, സംഭവം ഗുരുതരമാണെന്നും, ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുണ്ടെന്നുമാണ് വാദിച്ചത്.

ഓഡിയോ പുറത്തായത് എങ്ങനെ എന്ന് അറിയില്ല

ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു: “ഓഡിയോ സന്ദേശം പുറത്ത് വന്നത് എങ്ങനെ എന്നത് എനിക്കറിയില്ല. എല്ലാരെയും വിമർശിച്ചില്ല. എന്നെ പിന്തുണക്കുന്നവർക്കു നന്ദിയുണ്ട്.”
ഇത് ഒരാൾക്കു മാത്രമായ ഒരു വിഷയമല്ല, എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യങ്ങളുണ്ടാകണമെന്നുമാണ് എല്ലാവരുടെയും ആഗ്രഹം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img