NEWS
മുതിർന്ന വനിതാ മാധ്യമപ്രവർത്തക അറസ്റ്റിൽ
12/03/2025 04:19 PM IST
nila

ഹൈദരാബാദ്: തെലങ്കാനയിൽ മുതിർന്ന വനിതാ മാധ്യമപ്രവർത്തക അറസ്റ്റിൽ. രേവതി പൊഗദാദന്തയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. ഇന്നു പുലർച്ചെ ഹൈദാരാബാദിലെ വീടു വളഞ്ഞാണ് രേവതി പൊഗദാദന്തയെ കസ്റ്റഡിയിൽ എടുത്തത്.
പൾസ് ന്യൂസ് ബ്രേക്ക് എന്ന യുട്യൂബ് ചാനലിൽ രേവന്ത് റെഡ്ഡിക്കെതിരെ പങ്കുവച്ച വിഡിയോയാണ് വിവാദമായത്. രേവതിയുടെ യുട്യൂബ് ചാനലിന്റെ ഓഫിസ് പൊലീസ് സീൽ ചെയ്തതായാണ് വിവരം. ഇവരുടെയും ഭർത്താവിന്റെയും ലാപ്ടോപ്പും മൊബൈൽ ഫോണുകളും പൊലീസ് കൈക്കലാക്കി. പൊലീസ് പുലർച്ചെ നാലോടെ വീട്ടിലെത്തിയ വിഡിയോയും രേവതി പങ്കുവച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











