03:31pm 09 November 2026
NEWS
ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഹൈദരാബാദിൽ പിടിയിലായി
19/05/2025  10:06 AM IST
nila
ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഹൈദരാബാദിൽ പിടിയിലായി

ഹൈദരാബാദ് നഗരത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ടുപേർ അറസ്റ്റിൽ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെന്ന് സംശയിക്കുന്ന സിറാജ്, സമീർ എന്നിവരെയാണ്  തെലങ്കാന കൗണ്ടർ ഇന്റലിജൻസിന്റെയും ആന്ധ്ര പ്രദേശ് ഇന്റലിജൻസിന്റെയും സംയുക്ത പരിശോധനയിലൂടെ പിടികൂടിയത്. സൗദി അറേബ്യൻ ഐസിസ് മോഡ്യൂളിന്റെ നിർദേശപ്രകാരം ഹൈദരാബാദ് ന​ഗരമധ്യത്തിൽ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി. വിജയനഗരത്തിൽ നിന്നും സിറാജിനെയും ഹൈദരാബാദിൽ നിന്നും സമീറിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

മെയ് 17ന് എൻഐഎയും ഒരു നിർണായക അറസ്റ്റ് നടത്തിയിരുന്നു. മുംബൈ വിമാനത്താവളത്തിൽ നിന്ന് ഐസിസ് സ്ലീപ്പർ സെൽ അംഗങ്ങളായ രണ്ട് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. പൂനെ ഐഇഡി കേസിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ. രണ്ട് വർഷത്തോളമായി അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ച് കഴിയുകയായിരുന്നു ഇവർ. മൂൺ ലക്ഷം രൂപ പാരിതോഷികവും ഇരുവരെയും കണ്ടെത്തുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img