06:13pm 27 June 2026
NEWS
ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ച് തടാകത്തിൽ ഉപേക്ഷിച്ചെന്ന് സൈനികന്റെ വെളിപ്പെടുത്തൽ
23/01/2025  01:09 PM IST
nila
ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ച് തടാകത്തിൽ ഉപേക്ഷിച്ചെന്ന് സൈനികന്റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഭാര്യയെ കൊന്ന്, കഷണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ വേവിച്ച് തടാകത്തിൽ ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തി മുൻ സൈനികൻ. ഹൈദരാബാദിലെ ജില്ലേലഗുഡയിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ ഗുരുമൂർത്തിയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. നാൽപ്പത്തിയഞ്ചുകാരനായ ഗുരുമൂർത്തിയുടെ ഭാര്യ പുട്ടവെങ്കട മാധവിയെ (35) കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചോ​ദ്യം ചെയ്യലിലാണ് ​ഗുരുമൂർത്തി താൻ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറഞ്ഞത്.  

ജനുവരി 18നാണ് പുട്ടവെങ്കട മാധവിയെ കാണാനില്ലെന്ന പരാതി ബന്ധുക്കൾ നൽകിയത്. അന്വേഷണത്തിൽ പൊലീസിനു ഭർത്താവിനെ സംശയം തോന്നി. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റകൃത്യം നടത്തിയതായി സമ്മതിച്ചത്. തെളിവുകൾ ഇല്ലാതാക്കാനാണ് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കുക്കറിൽ വേവിച്ചതെന്നാണ് ഇയാളുടെ പ്രതികരണം. 

‘‘ശുചിമുറിയിൽ വച്ചായിരുന്നു ശരീരം വെട്ടിനുറുക്കിയത്. ഭാഗങ്ങൾ പ്രഷർ കുക്കറിൽ വച്ചു വേവിച്ചു. പിന്നീട് അസ്ഥികൾ വേർപെടുത്തി. ഉലക്ക ഉപയോഗിച്ചു കുത്തിപ്പൊടിച്ചു വീണ്ടും വേവിച്ചു. മൂന്നുദിവസത്തോളം പലവട്ടം മാംസവും അസ്ഥികളും വേവിച്ചശേഷം പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിൽ ഉപേക്ഷിച്ചു’’ – ഗുരുമൂർത്തി പൊലീസിനോടു പറഞ്ഞു. 

ബുധനാഴ്ച രാത്രി വരെ തടാകത്തിൽനിന്ന് മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടെടുക്കാനായിട്ടില്ല. വിശാലമായ തിരച്ചിലിന് പരിശോധക സംഘങ്ങളും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img