
ഹൈദരാബാദിൽ മൊബൈൽ ആപ്പിലൂടെ ലൈംഗിക പ്രവൃത്തികൾ തത്സമയം പ്രദർശിപ്പിച്ച് പണം സമ്പാദിച്ച ദമ്പതികൾ പിടിയിൽ. അമ്പർപേട്ടിലെ മല്ലികാർജുന നഗർ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. അത്യാധുനിക ക്യാമറകൾ ഉൾപ്പെടെയുള്ള നിരവധി ഉപകരണങ്ങൾ ഇവരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. 37കാരിയായ യുവതിയും 41കാരനായ ഇവരുടെ ഭർത്താവുമാണ് പിടിയിലായത്.
ക്യാബ് ഡ്രൈവറാണ് യുവാവ്. എളുപ്പത്തിൽ പണം സമ്പാദിക്കാനാണ് ഈ പ്രവൃത്തിയിൽ ഏർപ്പെട്ടതെന്നാണ് യുവതിയും ഭർത്താവും പൊലീസിന് മൊഴിനൽകിയത്. ലൈംഗിക ദൃശ്യങ്ങൾക്ക് പണം നൽകാൻ തയാറുള്ള ഉപയോക്താക്കൾക്ക് ലൈംഗിക പ്രവൃത്തികളുടെ തത്സമയ, റെക്കോർഡ് ചെയ്ത വിഡിയോകൾ ദമ്പതികൾ അയച്ചു കൊടുത്തതായി പൊലീസ് പറഞ്ഞു. ഒരു തത്സമയ വിഡിയോയ്ക്ക് 2,000 രൂപയും, റെക്കോർഡ് ചെയ്ത ക്ലിപ്പിന് 500 രൂപയുമാണ് ഈടാക്കിയിരുന്നത്. മാസ്ക് ധരിച്ചായിരുന്നു വിഡിയോ ചിത്രീകരണം. ഐടി നിയമപ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.











