05:37pm 30 July 2026
NEWS
ആന്ധ്രയിൽ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം
24/10/2025  07:24 AM IST
nila
ആന്ധ്രയിൽ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം

ആന്ധ്രയിൽ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം.  കുർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇന്നു പുലർച്ചെ മൂന്നുമണിയോടെയാണ് കാവേരി ട്രാവൽസിന്റെ ബസ് അ​ഗ്നിക്കിരയായത്. ബസും ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ വാഹനം പൂർണമായും കത്തിനശിച്ചു. 

42 പേരാണ് ബസിനുള്ളിലുണ്ടായിരുന്നത്. ചിലർ എമർജെൻസി വിൻഡോ വഴി രക്ഷപ്പെട്ടെന്നും മറ്റുള്ളവർ അകത്ത് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അഗ്‌നിശമനസേന സ്ഥലത്തുണ്ട്. മരണസംഖ്യ ഇനിയും ഉയരാണ് സാധ്യത. സംഭവത്തിൽ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു.

'കർണൂൽ ജില്ലയിലെ ചിന്ന ടെക്കൂർ ഗ്രാമത്തിനടുത്ത് ഉണ്ടായ ബസ് തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർക്കും ദുരിതബാധിതരായ കുടുംബങ്ങൾക്കും സർക്കാർ അധികാരികൾ സാധ്യമായ എല്ലാ പിന്തുണയും നൽകും', അദ്ദേഹം എക്‌സിൽ കുറിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img