NEWS
തുളസി നെടുമ്പാശേരിയിലിറങ്ങിയത് 35 ലക്ഷം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി
14/04/2025 08:55 PM IST
nila

നെടുമ്പാശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ. തായ്‌ലാൻഡിലെ ബാങ്കോക്കിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി തുളസിയാണ് പിടിയിലായത്. 1.190 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ ബാഗിൽ നിന്നും കണ്ടെടുത്തത്. 35 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണിതെന്ന് അധികൃതർ വ്യക്തമാക്കി.
ബാങ്കോക്കിൽ നിന്ന് എത്തുന്ന യാത്രക്കാരിയുടെ കൈവശം 35 ലക്ഷം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ബാങ്കോക്കിൽനിന്ന് തായ് എയർവേഴ്സ് വിമാനത്തിലാണ് തുളസി നെടുമ്പാശ്ശേരിയിലെത്തിയത്. അധികൃതർ നടത്തിയ പരിശോധനയിൽ ഇവരുടെ ബാഗിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള യുവതിയെ വിശദമായി ചോദ്യംചെയ്തു വരികയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











