03:48am 08 November 2026
NEWS
തസ്‌ലീമയുടെ ഭർത്താവിനെയും അറസ്റ്റ് ചെയ്തു
09/04/2025  12:20 PM IST
nila
തസ്‌ലീമയുടെ ഭർത്താവിനെയും അറസ്റ്റ് ചെയ്തു

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ ഭർത്താവും അറസ്റ്റിൽ. രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താനാണ് അറസ്റ്റിലായത്. ചെന്നൈയിലെ എന്നൂറിൽ നിന്നാണ് ഇയാൾ പിടിയിലായത്. സുൽത്താനും ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ്. ഇതോടെ ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. 

സുൽത്താന് ചെന്നൈയിൽ മൊബൈൽ ഷോപ്പുണ്ട്. ഇവിടേയ്ക്ക് സാധനങ്ങൾ എത്തിക്കുന്നതിനായി മലേഷ്യ അടക്കമുള്ള സ്ഥലങ്ങൾ ഇയാൾ സ്ഥിരം സന്ദർശിക്കാറുണ്ടെന്നും എക്സൈസ് കണ്ടെത്തി. ഇയാളാണ് ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയിൽനിന്ന് എത്തിച്ചതെന്നാണ് എക്‌സൈസ് നിഗമനം. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം.

ഈ മാസമാദ്യമാണ് മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‍ലിമ സുൽത്താന എന്ന ക്രിസ്റ്റീനയും കെ.ഫിറോസ് എന്നയാളും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോൾ, ശ്രീനാഥ് ഭാസി അടക്കം സിനിമാ മേഖലയിലെ ചിലർക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നെന്നു വിവരം ലഭിച്ചിരുന്നു. തസ്‍ലിമയുടെ ഫോണിൽ ഇതിനു തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img