10:46pm 18 April 2026
NEWS
വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ് വിവാഹം വേർപെടുത്തിയെന്ന പരാതിയുമായി കാസർകോട് സ്വദേശിനി
01/03/2025  09:49 AM IST
nila
വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ് വിവാഹം വേർപെടുത്തിയെന്ന പരാതിയുമായി കാസർകോട് സ്വദേശിനി

വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ് വിവാഹം വേർപെടുത്തിയെന്ന പരാതിയുമായി കാസർകോട് സ്വദേശിനിയായ യുവതി. കല്ലൂരാവി സ്വദേശിനിയായ ഇരുപത്തൊന്നുകാരിയെയാണ് നെല്ലിക്കട്ട സ്വദേശി അബ്ദുൽ റസാഖ് വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയത്. നിലവിൽ ​ഗൾഫിലാണ് അബ്ദുൽ റസാഖ്. ഭാര്യയുടെ പിതാവിനാണ് ഇയാൾ വാട്സാപ്പിലൂടെ മുത്തലാഖ് സന്ദേശം അയച്ചത്. സംഭവത്തിൽ കുടുംബം ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

യുഎഇയിൽ ജോലി ചെയ്യുകയാണ് അബ്ദുൾ റസാഖ്. ഈ മാസം 21 നാണ് അബ്ദുൽ റസാഖ് വാട്സ്ആപ്പ് വഴി മുത്തലാഖ് സന്ദേശം അയച്ചത്. യുവതിയുടെ പിതാവിൻറെ വാട്സ്ആപ്പിലാണ് മുത്തലാഖ് ചൊല്ലിയുള്ള ശബ്ദ സന്ദേശം ലഭിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിൻറെ ബന്ധുക്കൾ നിരന്തരം ഉപദ്രവിച്ചുവെന്നും യുവതി ആരോപിക്കുന്നു. 12 ലക്ഷം രൂപ അബ്ദുൽ റസാഖ് തട്ടിയെടുത്തെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img