NEWS
മുനമ്പത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു
03/06/2025 07:00 AM IST
nila

സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. എറണാകുളം മുനമ്പം പള്ളിപ്പുറത്ത് തിങ്കളാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. പനമ്പള്ളിനഗർ സ്വദേശിനി പ്രീത(43)ണ് കൊല്ലപ്പെട്ടത്. ഭർത്താവ് തൈപ്പറമ്പിൽ വീട്ടിൽ സുരേഷ് പ്രീതയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരും സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് സുരേഷ് ഭാര്യയെ കൊലപ്പെടുത്തിയത്. സെന്റ് മൈക്കിൾ സ്കൂളിനു സമീപമെത്തിയപ്പോൾ സ്കൂട്ടർ നിർത്തി ഇറങ്ങിയശേഷം നടുറോഡിൽ വെച്ച് പ്രീതയെ സുരേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ഇതിനു ശേഷം സുരേഷ് മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കഴുത്തിലടക്കം ശരീരത്തിൽ ആഴത്തിലാണ് പ്രീതയ്ക്ക് കുത്തേറ്റത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










