02:41am 28 June 2026
NEWS
ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
27/06/2026  10:23 PM IST
nila
ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

പാലക്കാട് ആര്യമ്പാവ് കുണ്ടൂർക്കുന്നിൽ നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും. കൊമ്പത്ത് പള്ളത്ത് കോളനിയിൽ താമസിക്കുന്ന സുകുമാരൻ (50) ഭാര്യ ദീപയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. 

ശനിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം നടന്നത്. കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ സുകുമാരൻ ദീപയെ വെട്ടിയെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ദീപയെ ഉടൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

ഭാര്യയെ ആക്രമിച്ച ശേഷം സുകുമാരൻ ആത്മഹത്യ ചെയ്യുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img