03:49pm 11 November 2026
NEWS
കോട്ടയത്ത് ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ യുവാവ് അറസ്റ്റിൽ
19/10/2025  04:46 PM IST
nila
കോട്ടയത്ത് ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ യുവാവ് അറസ്റ്റിൽ

ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടയം ജില്ലയിലെ അയർക്കുന്നത്താണ് സംഭവം. ബംഗാൾ സ്വദേശി അൽപ്പനയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലാണ് ഭർത്താവ് സോണിയെ പൊലീസ് പിടികൂടിയത്. ഭാര്യയെ സംശയമായിരുന്നെന്നും ഇതിന്റെ പേരിൽ തർക്കമുണ്ടായതോടെ കൊലപ്പെടുത്തി ജോലി ചെയ്യുന്ന വീടിന് സമീപം മൃതദേഹം കുഴിച്ചിട്ടു എന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അയർക്കുന്നം ഇളപ്പാനിയിലെ നിർമാണം നടക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 

14നാണ് അൽപ്പനയെ ഭർത്താവ് കൊലപ്പെടുത്തിയത്. നിർമാണ തൊഴിലാളിയായ സോണി ഭാര്യയ്ക്കൊപ്പം അയർക്കുന്നത്തായിരുന്നു താമസം. അൽപ്പനയെ കാണാനില്ലെന്നു കഴിഞ്ഞ ദിവസം സോണി അയർക്കുന്നം സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. പരാതി നൽകിയതിനു പിന്നാലെ ഇയാൾ നാട്ടിലേക്കു പോകാൻ ശ്രമിച്ചു. ഭാര്യയുടെ മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളൊക്കെ സോണിയിൽനിന്ന് പൊലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്കായി വിളിച്ചപ്പോഴാണ് സോണി സ്ഥലത്തുനിന്നു മുങ്ങിയെന്നു പൊലീസിന് വ്യക്തമായത്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. ഈ കുട്ടികൾക്കൊപ്പം ട്രെയിനിൽ കോട്ടയത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയെന്നായിരുന്നു വിവരം. ഇതേത്തുടർന്ന് റെയിൽവേ പൊലീസാണ് എറണാകുളം റെയിൽവേ സ്റ്റേഷനിൽനിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ ഭാര്യയെ കൊന്നെന്ന് ഇയാൾ സമ്മതിച്ചു. 

ഇയാൾ നിലവിൽ ജോലി ചെയ്യുന്ന ഒരു വീടിനു സമീപം മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്നാണു മൊഴി. ഈ വീടിന്റെ മുൻപിലെ മുറ്റം ലെവൽ ചെയ്യാനാണ് വീട്ടുകാർ സോണിയെ വിളിച്ചത്. മറ്റാരും ഈ വീട്ടിൽ ഇല്ലായിരുന്നു. ഭാര്യയും സോണിക്കൊപ്പം സഹായത്തിനായി പോകുമായിരുന്നു. അവിടെവച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തലയ്ക്കടിച്ചു കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img