04:19am 25 May 2026
NEWS
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു; മകനും ​വെട്ടേറ്റു


15/05/2026  10:43 AM IST
ചെറുകര സണ്ണിലൂക്കോസ്
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു; മകനും ​വെട്ടേറ്റു

 

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. 

പറവൂർ മഞ്ഞപ്പെട്ടി പ്ലാവിടപറമ്പിൽ അംബികയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ചന്ദ്രനാണ് തൂങ്ങിമരിച്ചത്. 

ഇന്ന് പുലർച്ചെയാണ് സംഭവം. 

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രൻ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിക്കുകയായിരുന്നു.

മകൻ സനലിനും വെട്ടേറ്റിട്ടുണ്ട്. 

സനലിനെ ഗുരുതര പരുക്കുകളോടെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അംബികയെ വെട്ടുകത്തി പോലുള്ള മാരക ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. 

ഇവരുടെ ശരീരത്തിൽ നിരവധി തവണ വെട്ടേറ്റിട്ടുണ്ട്. 

കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണു വിവരം

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img