NEWS
ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു
12/09/2025 12:12 PM IST
nila

ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കാസർകോട് കുറ്റിക്കോൽ പുണ്യംകണ്ടത്താണ് സംഭവം. പുണ്യംകണ്ടത്ത് സ്വദേശി സുരേന്ദ്രനാണ് (49) ഭാര്യയെ വെട്ടിയ ശേഷം തൂങ്ങി മരിച്ചത്. ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. പരുക്കേറ്റ ഭാര്യ സിനിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവ് വെട്ടിയ വിവരം സിനി തന്നെയാണ് അയൽവാസിയുടെ വീട്ടിലെത്തി അറിയിച്ചത്. തുടർന്ന് അയൽക്കാർ എത്തിയപ്പോഴേക്കും സുരേന്ദ്രൻ തൂങ്ങി മരിച്ചു. സ്റ്റെയർ കെയ്സിനോടു ചേർന്നാണ് സുരേന്ദ്രനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











