NEWS
കാമുകനൊപ്പം പിടികൂടിയ യുവതിയുടെ മൂക്ക് ഭർത്താവ് കടിച്ചുപറിച്ചു
19/06/2025 11:54 AM IST
nila

കാമുകനൊപ്പം പിടികൂടിയ യുവതിയുടെ മൂക്ക് ഭർത്താവ് കടിച്ചുപറിച്ചു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലായിരുന്നു സംഭവം. ഇന്നലെയാണ് ഇരുപത്തഞ്ചുകാരിയായ യുവതിയെ ഭർത്താവ് ആക്രമിച്ചത്. രാം ഖിലാവൻ എന്നയാളാണ് ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരേ ഗ്രാമത്തിൽ താമസിക്കുന്ന കാമുകനെ കാണാൻ യുവതി ഭർത്താവറിയാതെ പോയപ്പോഴായിരുന്നു സംഭവം. എന്നാൽ, രാം ഖിലാവൻ ഭാര്യയെ പിന്തുടരുന്നുണ്ടായിരുന്നു. യുവതിയും കാമുകനും കണ്ടുമുട്ടിയതിനു പിന്നാലെ രാം ഖിലാവനും ഭാര്യയുമായി തർക്കമുണ്ടായി. തുടർന്ന് ദേഷ്യംവന്ന ഇയാൾ ഭാര്യയുടെ മുക്ക് കടിച്ചുപറിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











