NEWS
കൊല്ലത്ത് മന്ത്രവാദി നൽകിയ ചരടു കെട്ടാത്തതിന്റെ വൈരാഗ്യത്തിൽ യുവതിയുടെ ദേഹത്ത് ഭർത്താവ് തിളച്ച മീൻകറി ഒഴിച്ചു
30/10/2025 01:04 PM IST
nila

കൊല്ലത്ത് യുവതിയുടെ ശരീരത്തിൽ ഭർത്താവ് തിളച്ച മീൻകറി ഒഴിച്ചു. കൊല്ലം ആയൂർ വഞ്ചിപെട്ടി സ്വദേശിനി റജില ഗഫൂറിന്റെ ശരീരത്തിലാണ് ഭർത്താവ് സജീർ തിളച്ച മീൻകറി ഒഴിച്ചത്. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു. ആക്രമണത്തിന് പിന്നാലെ സജീർ ഒളിവിൽ പോകുകയായിരുന്നു. പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
സജീറും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അഞ്ചൽ ഏറത്തുള്ള മന്ത്രവാദിയുടെ അടുത്ത് സജീർ പ്രശ്നപരിഹാരത്തിനായി പോയപ്പോൾ ഭസ്മവും തകിടും നൽകി. എന്നാൽ, മന്ത്രവാദത്തിൽ വിശ്വാസമില്ലെന്നു പറഞ്ഞ് റജില എതിർത്തു. ഇതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. അടുപ്പിലെ തിളച്ച മീൻ കറിയെടുത്ത് സജീർ റജിലയുടെ ദേഹത്ത് ഒഴിച്ചു. കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റു. റജിലയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളുമെത്തി ആയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











