01:33am 22 September 2026
NEWS
ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി പലയിടങ്ങളിൽ വിതറിയ യുവാവ് അറസ്റ്റിൽ
18/05/2025  03:47 PM IST
nila
ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി പലയിടങ്ങളിൽ വിതറിയ യുവാവ് അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി മൃതദേഹ ഭാ​ഗങ്ങൾ പല സ്ഥലങ്ങളിൽ വിതറിയ യുവാവ് അറസ്റ്റിൽ.  യുപിയിലെ ശ്രാവഷ്ടി സ്വദേശിയായ സൈഫുദീൻ ആണ് അറസ്റ്റിലായത്. മേയ് 14 ബുധനാഴ്ചയാണ് ഇയാൾ ഭാര്യ സബീനയെ കൊലപ്പെടുത്തി മൃതദേഹം കൊത്തിനുറുക്കി  10 കിലോമീറ്റർ ചുറ്റളവിൽ വിവിധ ഇടങ്ങളിൽ ഇയാൾ വലിച്ചെറിഞ്ഞത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് കൊലപാതകം എന്നാണ് ആരോപണം. 

സമീപത്തെ കനാലിൽനിന്നും സബീനയുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറംലോകം അറിയുന്നത്. സഹോദരൻ സലാഹുദ്ദീൻ സബീനയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിവരം ലഭിക്കാതായതോടെ പൊലീസീൽ പരാതി നൽകുകയായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സൈഫുദ്ദീനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. 

താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഇയാൾ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു. കനാലിൽ കണ്ടെത്തിയത് അടക്കമുള്ള ശരീരഭാഗങ്ങൾ സബീനയുടേതാണെന്നും ഇയാൾ വെളിപ്പെടുത്തി. സബീനയുടെ കൈ അറുത്തെടുത്ത നിലയിൽ പ്രദേശത്തെ പൂന്തോട്ടത്തിൽനിന്നു കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img