03:21am 12 October 2026
NEWS
ഖത്തറിൽ ഈർപ്പം കൂടും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
10/10/2026  12:01 PM IST
nila
ഖത്തറിൽ ഈർപ്പം കൂടും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

 


​ദോഹ: ഖത്തറിൽ വരും മണിക്കൂറുകളിൽ അന്തരീക്ഷ ഈർപ്പം (Humidity) ഉയരുമെന്നും ചില പ്രദേശങ്ങളിൽ രാത്രിയിലും പുലർച്ചെയുമുള്ള സമയങ്ങളിൽ നേരിയ മൂടൽമഞ്ഞോ (Mist) കനത്ത മൂടൽമഞ്ഞോ (Fog) രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  
​കാഴ്ചപരിധി (Visibility) കുറയാൻസാധ്യതയുള്ളതിനാൽറോഡിലിറങ്ങുന്നവാഹനമോടിക്കുന്നവരുംകാൽനടയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അന്തരീക്ഷം ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അറിയിപ്പുണ്ട്.  
​വടക്കുകിഴക്ക് മുതൽ വടക്കുപടിഞ്ഞാറ് വരെയുള്ള ദിശയിൽ നിന്ന് ലഘുവായതോ മിതമായതോ ആയ വേഗതയിലാകും കാറ്റ് വീശാൻ സാധ്യതയുള്ളത്. മൂടൽമഞ്ഞുള്ള സമയങ്ങളിൽ യാത്ര ചെയ്യുന്നവർ വേഗത കുറച്ച്, ആവശ്യമായ സുരക്ഷാമുൻകരുതലുകൾസ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img