NEWS
ഖത്തറിൽ ഈർപ്പം കൂടും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
10/10/2026 12:01 PM IST
nila

ദോഹ: ഖത്തറിൽ വരും മണിക്കൂറുകളിൽ അന്തരീക്ഷ ഈർപ്പം (Humidity) ഉയരുമെന്നും ചില പ്രദേശങ്ങളിൽ രാത്രിയിലും പുലർച്ചെയുമുള്ള സമയങ്ങളിൽ നേരിയ മൂടൽമഞ്ഞോ (Mist) കനത്ത മൂടൽമഞ്ഞോ (Fog) രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കാഴ്ചപരിധി (Visibility) കുറയാൻസാധ്യതയുള്ളതിനാൽറോഡിലിറങ്ങുന്നവാഹനമോടിക്കുന്നവരുംകാൽനടയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അന്തരീക്ഷം ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അറിയിപ്പുണ്ട്.
വടക്കുകിഴക്ക് മുതൽ വടക്കുപടിഞ്ഞാറ് വരെയുള്ള ദിശയിൽ നിന്ന് ലഘുവായതോ മിതമായതോ ആയ വേഗതയിലാകും കാറ്റ് വീശാൻ സാധ്യതയുള്ളത്. മൂടൽമഞ്ഞുള്ള സമയങ്ങളിൽ യാത്ര ചെയ്യുന്നവർ വേഗത കുറച്ച്, ആവശ്യമായ സുരക്ഷാമുൻകരുതലുകൾസ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











