10:18pm 11 November 2026
NEWS
ഗസയിലെ മനുഷ്യാവകാശ സഹായങ്ങൾ: ഖത്തർ–പാലസ്തീൻ സഹകരണം ശക്തമാക്കുന്നു
14/11/2025  10:21 AM IST
nila
ഗസയിലെ മനുഷ്യാവകാശ സഹായങ്ങൾ: ഖത്തർ–പാലസ്തീൻ സഹകരണം ശക്തമാക്കുന്നു

ദോഹ: ഖത്തർ അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രി ഡോ. മറിയം ബിന്ത് അലി ബിൻ നാസർ അൽ മിസ്നദ്  പാലസ്തീൻ സർക്കാരിന്റെ ഓപ്പറേഷൻ റൂം അംഗങ്ങളുമായി വീഡിയോ സമ്മേളനം നടത്തി. പാലസ്തീൻ സാമൂഹിക വികസന മന്ത്രി കൂടിയായ (റിലീഫ് കാര്യങ്ങളുടെ ചുമതലയുള്ള) ഡോ. സമാഹ് ഹമാദ് അധ്യക്ഷനായ  യോഗത്തിൽ, ഖത്തറും പാലസ്തീനും തമ്മിലുള്ള ദ്വിപക്ഷ സഹകരണവും ഗസയിലെ പുതിയ സാഹചര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്തു.
 ഗസയിലെ സാധാരണ ജനങ്ങളുടെ ദുരിതം കുറയ്ക്കുന്നതിനുള്ള മാനുഷിക സഹായങ്ങൾ, വികസന-വിജ്ഞാന പങ്കാളിത്തങ്ങൾ മെച്ചപ്പെടുത്തൽ, ശൈത്യകാലത്തിന് മുൻപ് സഹായ സാമഗ്രികളുടെ പ്രവേശനവും വിതരണം ഉറപ്പാക്കാനുള്ള സംയോജിത നീക്കങ്ങളും അവലോകനം ചെയ്തു.
ഖത്തറിന്റെ തുടർച്ചയായ മനുഷ്യാവകാശ ഇടപെടലുകളുടെ ഭാഗമായ  യോഗത്തിൽ ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി (UNDP), മനുഷ്യാവകാശ സഹായ ഏകോപന ഓഫീസ് (OCHA) എന്നിവയുടെ പ്രതിനിധികളടക്കം 48 മനുഷ്യാവകാശ സംഘടനകളുടെ ഉദ്യോഗസ്ഥരും പങ്കാളിത്തം വഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img