
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണവിഭാഗത്തിൽ നിന്നും ഇന്ന് (28/02/2025) വിരമിക്കുന്ന പോലീസ് സൂപ്രണ്ട് (എസ്.പി) ബിജോ അലക്സാണ്ടർക്ക് ജീവനക്കാർ യാത്രയയപ്പ് നൽകി.
കമ്മീഷൻ സെക്രട്ടറി കെ.ആർ. സുചിത്ര അധ്യക്ഷയായിരുന്നു. രജിസ്ട്രാർ ബി. എസ്. രേണുക ദേവി ഫിനാൻസ് ഓഫീസർ തുഷാര ജോർജ്ജ് എന്നിവർ ഉപഹാരങ്ങൾ നൽകി.
ഡി.വൈ.എസ്.പി. എസ്.എസ്. സുരേഷ് കുമാർ, പ്രൈവറ്റ് സെക്രട്ടറി എസ്. രഘുകുമാർ, സർക്കിൾ ഇൻസ്പെക്ടർ ആർ. രാജേഷ് കുമാർ, പി.ആർ.ഒ. പി.എം. ബിനുകുമാർ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ ബിജോ അലക്സാണ്ടർ 1995-ലാണ് പോലീസ് സർവീസിൽ പ്രവേശിച്ചത്. ഹിമാലയ, സുകുമാരപിള്ള, കൗശൽകുമാർ കൊലപാതക കേസുകൾ, പരവൂർ ലൈംഗിക പീഡനം, നിരവധി മോഷണ കേസുകൾ, ശബരിമല തന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസ് തുടങ്ങി പ്രമാദമായ നിരവധി അന്വേഷണങ്ങൾക്ക് തുമ്പുണ്ടാക്കിയിട്ടുണ്ട്. 170 ഗുഡ് സർവ്വീസ് എൻട്രികൾ ലഭിച്ച ഉദ്യോഗസ്ഥനാണ് ബിജോ അലക്സാണ്ടർ. തൃപ്പുണിത്തുറയിലാണ് അദ്ദേഹം താമസിക്കുന്നത്.










