എം.പി.എ ജബ്ബാർ കാമിൽ സഖാഫി പെഴയ്ക്കാപ്പിള്ളി

കൊച്ചി : 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ ഭാഗമായി ജനുവരി 4 ന് കൊച്ചിയിൽ നിന്ന് ആരംഭിച്ച ജില്ലാ യാത്ര നാലാം ദിവസം മൂവാറ്റുപുഴ പുന്നമറ്റം മഖാം സിയാറത്തോടെ തുടക്കം കുറിച്ചു. സിയാറത്തിന് അഹ്‌മദുൽ ബദവി തങ്ങൾ നേതൃത്വം നൽകി.
രാജ്യത്ത് മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും രാജ്യവ്യാപകമായി ദൈന്യം ദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന അനവധി നിരവധി സംഭവ വികാസങ്ങൾ അതിന്റെ കൃത്യമായ അടയാളപ്പെടുത്തലുകളാണെന്നും പ്രാരംഭ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ല സെക്രട്ടറി എം.പി.അബ്ദുൽ ജബ്ബാർ സഖാഫി പറഞ്ഞു. ജീവിക്കാനുള്ള അവകാശങ്ങൾ ഒരു ഭാഗത്ത് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ മരുഭാഗത്ത് മനുഷ്യരുടെ ആരോഗ്യം കഴുമരത്തിലെ കൊലക്കയറിലേറ്റാനുള്ള ഗൂഡ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
വായു മലിനീകരണത്താൽ മനുഷ്യൻ ശ്വാസം മുട്ടി മരിച്ചുകൊണ്ടിരിക്കുന്ന പട്ടണങ്ങളിൽ ഒന്നാം സ്ഥാനത്തേക്ക് രാജ്യ തലസ്ഥാനം എത്തുമ്പോൾ തന്നെ കേരളത്തിന്റെ നമ്മുടെ വിശാല കൊച്ചിയും വ്യത്യസ്തമല്ല. മലിന വായു കൊണ്ട് മനുഷ്യരുടെ ആരോഗ്യം ദൈന്യം ദിനം ഇവിടെ ശോചനീയവസ്ഥയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഇതു സംബന്ധമായ പഠനങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും പുറത്തു വന്ന യാഥാർഥ്യങ്ങളാണ് ഇത്. മാലിന്യ സംസ്കരണത്തിനും നിർമാർജ്ജനത്തിനും കൃത്യമായ പദ്ധതികൾ രൂപപ്പെടുത്തി ഇതിന് പരിഹാരം കാണണമെന്നും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഓർമപ്പെടുത്തി.
ജാഥ ക്യാപ്റ്റ്യന്മാരായ വി.എച്ച്.അലി ദാരിമി, കെ.എസ്.എം. ഷാജഹാൻ സഖാഫി. സ്വാഗത സംഘം ചെയർമാൻ സയ്യിദ് സി റ്റി ഹാഷിം തങ്ങൾ, ജനറൽ കൺവീനർ ഹൈദ്രോസ് ഹാജി, സിദ്ധീഖ് അശ്'അരി, സലാം കൈതാരം, കെ.എസ്.എം ശിഹാബ് സഖാഫി, നിയാസ്, ബഷീർ മാസ്റ്റർ, ഷാജഹാൻ സഖാഫി, സൽമാൻ സഖാഫി, ഇസ്മാഈൽ സഖാഫി, മാഹിൻ മൂലയിൽ, ശംസുദ്ധീൻ കൊടികുത്തുമല, മീരാൻ സഖാഫി, യൂസുഫ് സഖാഫി, ടി.ബി.അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയവർ വിവിധ പ്രചരണ കേന്ദ്രങ്ങളിൽ പ്രഭാഷണങ്ങൾക്ക് നേതൃത്വം നൽകി.








