12:34am 21 June 2026
NEWS
ഹ്യൂമൺ ലൈബ്രറി
20/06/2026  08:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹ്യൂമൺ ലൈബ്രറി

കൊച്ചി:ദരിദ്രകുടുംബത്തിലേക്ക് അരിമേടിച്ച 25 രൂപ തിരിച്ചു നൽകാനുള്ള ആഗ്രഹവുമായാണ് നാടക നടിയായത്. ആ തുക നൽകാമെന്ന കരാറിലാണ് ആദ്യ നാടകത്തിൽ അഭിനയച്ചത്. പക്ഷേ, പണം നൽകാതെ സംഘാടകർ മുങ്ങി. അത് കരച്ചിലായി. ആ കരിച്ചിൽ ജീവതത്തിൻ്റെ ഭാഗമായി. പിന്നീട് കരച്ചിൽ സീൻ സിനിമയിൽ അവതരിപ്പിച്ച് സംസ്ഥാന അവാർഡ് നേടി. ഇനി ദേശീയ അവാർഡ് നേടാനുള്ള ആഗ്രഹമുണ്ട് എറണാകുളം ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച "ഹ്യൂമൺ ലൈബ്രറി" യിൽ സംസാരിക്കുകയായിരുന്നു സിനിമ നാടക പ്രവർത്തക പൗളി വത്സലൻ.ജൂൺ 19ന് ആരംഭിച്ച വായന പക്ഷാചരണത്തിൽ ജില്ലയിലെ ലൈബ്രറികളിൽ ഈ വർഷം "ഹ്യൂമൻ ലൈബ്രറി" സംഘടിപ്പിക്കും. ഹ്യൂമൻ ലൈബ്രറികളുടെ  ജില്ലാതല ഉദ്ഘാടനം ചേരാനല്ലൂർ അൽഫറൂഖ്യയ ഹൈസ്കൂളിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ.ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു.. ജില്ലാ പ്രസിഡൻറ് ഷാജി ജോർജ് പ്രണത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിൻ്റാ ജേക്കബ്, ചേരാനല്ലൂർ പഞ്ചായത്ത്  ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ജില്ലാ പഞ്ചായത്ത് മെമ്പർ മേരി വിൻസെന്റ്, ബ്ലോക്ക്പഞ്ചായത്ത് മെമ്പർമാരായ ടി. എസ്. ഷിനാസ്,ആരീഫാ മുഹമ്മദ്. പഞ്ചായത്ത് മെമ്പർ ബെന്നി ഫ്രാൻസിസ്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം അഡ്വ. എ എൻ.സന്തോഷ്. കണയന്നൂർ താലൂക്ക് സെക്രട്ടറി ഡി. ആർ. രാജേഷ്,പണ്ഡിറ്റ് കറുപ്പൻ സ്‌മാരക ലൈബ്രറി പ്രസിഡൻ്റ് റാഫേൽ ഇമാനുവൽ,സെക്രട്ടറി കെ കെ പത്മകുമാർ എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img