
ദേശീയ ദിനാഘോഷം: മനുഷ്യ ഖത്തർ പതാക സൃഷ്ടിച്ച് എം ഇ എസ് ഇന്ത്യൻ സ്കൂൾ
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ എം ഇ എസ് ഇന്ത്യൻ സ്കൂൾ ഒരുക്കിയ പതാക ശ്രദ്ദേയമാകുന്നു."നിങ്ങളാൽ ഉയർച്ച നിങ്ങളിൽ പ്രതീക്ഷ"എന്ന ദേശീയ ദിന സന്ദേശത്തെ ഉയർത്തി
7,700 വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ് എം ഇ എസ് ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ ഈ വേറിട്ട മനുഷ്യ പതാക സൃഷ്ടിച്ചത്.
ഖത്തർ ദേശീയ പതാകയെ പ്രതിനിധാനം ചെയ്യുന്ന മെറൂൺ വെള്ള നിറങ്ങളിലേ വേഷങ്ങളിൽ നൂറ്റിനാല്പതു വരികളും അന്പത്തിയഞ്ചു നിരകളിലുമായി അരമീറ്റർ അകലത്തിലാണ് ഈ പാതകക്കായി ഇവർ അണിനിരന്നാണ് മെറൂൺ- വെള്ള നിറങ്ങളിലുള്ള ഖത്തർ പതാക സൃഷ്ടിച്ചത്. ഖത്തറിനോടുള്ള അഭിമാനവും ദേശീയ ഐക്യബോധവും പ്രകടിപ്പിക്കുന്ന മനോഹര ദൃശ്യാവിഷ്കാരമായിരുന്നു ഇത്.
ദേശീയ ദിനാഘോഷവേളയിൽ ഈ രാജ്ജ്യത്തെ ഭരണാധികാരികൾക്കും ഇവിടുത്തെ ജനതക്കുമുള്ള ആദരവാണ് ഇതെന്നും ,
ദേശീയ ദിനം രാജ്യത്തോടൊപ്പം ആഘോഷിക്കുന്നതിലുള്ള ഇന്ത്യൻ സമൂഹത്തിന്റെ ഐക്യവും സന്തോഷവും ഇതിലൂടെ പ്രതിഫലിക്കുന്നതായും എം ഇ എസ് ഇന്ത്യൻ സ്കൂൾ
അധികൃതർ വ്യക്തമാക്കി.











