09:46pm 18 April 2026
NEWS
ഖത്തർ ദേശിയ ദിനആഘോഷങ്ങളുടെ ഭാഗമായി എം ഇ എസ് ഇന്ത്യൻ സ്കൂൾ തീർത്ത മനുഷ്യ പതാക
18/12/2025  06:02 AM IST
nila
ഖത്തർ ദേശിയ ദിനആഘോഷങ്ങളുടെ ഭാഗമായി എം ഇ എസ് ഇന്ത്യൻ സ്കൂൾ തീർത്ത മനുഷ്യ പതാക
HIGHLIGHTS

ദേശീയ ദിനാഘോഷം: മനുഷ്യ ഖത്തർ പതാക സൃഷ്ടിച്ച്  എം ഇ എസ് ഇന്ത്യൻ സ്കൂൾ

ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ  ഭാഗമായി ഖത്തറിലെ എം ഇ എസ് ഇന്ത്യൻ സ്കൂൾ ഒരുക്കിയ പതാക ശ്രദ്ദേയമാകുന്നു."നിങ്ങളാൽ ഉയർച്ച നിങ്ങളിൽ പ്രതീക്ഷ"എന്ന ദേശീയ ദിന സന്ദേശത്തെ ഉയർത്തി
7,700 വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ്  എം ഇ എസ് ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ ഈ വേറിട്ട മനുഷ്യ പതാക സൃഷ്ടിച്ചത്.

ഖത്തർ ദേശീയ പതാകയെ പ്രതിനിധാനം ചെയ്യുന്ന മെറൂൺ വെള്ള നിറങ്ങളിലേ വേഷങ്ങളിൽ  നൂറ്റിനാല്പതു വരികളും അന്പത്തിയഞ്ചു നിരകളിലുമായി അരമീറ്റർ അകലത്തിലാണ് ഈ പാതകക്കായി ഇവർ അണിനിരന്നാണ് മെറൂൺ- വെള്ള നിറങ്ങളിലുള്ള ഖത്തർ പതാക സൃഷ്ടിച്ചത്. ഖത്തറിനോടുള്ള  അഭിമാനവും ദേശീയ ഐക്യബോധവും പ്രകടിപ്പിക്കുന്ന മനോഹര ദൃശ്യാവിഷ്കാരമായിരുന്നു ഇത്.


 ദേശീയ ദിനാഘോഷവേളയിൽ ഈ രാജ്‌ജ്യത്തെ ഭരണാധികാരികൾക്കും ഇവിടുത്തെ ജനതക്കുമുള്ള ആദരവാണ് ഇതെന്നും ,
ദേശീയ ദിനം രാജ്യത്തോടൊപ്പം ആഘോഷിക്കുന്നതിലുള്ള ഇന്ത്യൻ സമൂഹത്തിന്റെ ഐക്യവും സന്തോഷവും ഇതിലൂടെ പ്രതിഫലിക്കുന്നതായും എം ഇ എസ് ഇന്ത്യൻ സ്കൂൾ
അധികൃതർ  വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img