01:07am 09 November 2026
NEWS
തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗനിർണയത്തിനായി ശേഖരിച്ച ശരീരഭാഗങ്ങൾ ആക്രിക്കാരൻ മോഷ്ടിച്ചു

15/03/2025  04:46 PM IST
nila
തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗനിർണയത്തിനായി ശേഖരിച്ച ശരീരഭാഗങ്ങൾ ആക്രിക്കാരൻ മോഷ്ടിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ സുരക്ഷാ വീഴ്ച്ചയെന്ന് റിപ്പോർട്ട്. മെഡിക്കൽ കോളജിൽ രോഗനിർണയത്തിനായി ശേഖരിച്ച ശരീരഭാഗങ്ങൾ മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് ആക്രിക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രിയാണെന്ന് കരുതിയാണ് ശരീരഭാ​ഗങ്ങൾ സൂക്ഷിച്ചിരുന്ന ബോക്സ് എടുത്തത് എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. 

മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജിയിൽ പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ കൊണ്ടുപോയത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത്. ഇന്നലെ ശസ്ത്രക്രിയക്കുശേഷം രോഗ നിർണയത്തിന് അയച്ച സ്പെസിമെനുകളാണ് മോഷ്ടിച്ചത്. 

പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകൾ രാവിലെ ആംബുലൻസിലെ ജീവനക്കാർ കൊണ്ടുവെച്ചത്. ഇതാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മെഡിക്കൽ കോളജ് പൊലീസ് ആക്രി വിൽപ്പനക്കാരനെ കസ്റ്റഡിയിലെടുത്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img