01:08pm 11 November 2026
NEWS
എറണാകുളം നഗര മധ്യത്തില്‍ കൂറ്റന്‍ പെരുമ്പാമ്പ്
01/10/2025  05:47 PM IST
സണ്ണി ലുക്കോസ്
എറണാകുളം നഗര മധ്യത്തില്‍ കൂറ്റന്‍ പെരുമ്പാമ്പ്

എറണാകുളം : നഗര മധ്യത്തില്‍ കൂറ്റന്‍ പെരുമ്പാമ്പ് എറണാകുളത്തപ്പന്‍ അമ്പലത്തിന് സമീപത്തുള്ള മരത്തിലാണ് പെരുമ്ബാമ്ബിനെ ഇന്ന് രാവിലെയോടെ കണ്ടെത്തിയത്.SC ST മെന്‍സ് ഹോസ്റ്റലിന്റെ കോമ്ബൗണ്ടിനുള്ളിലെ മരമാണിത്. സംഭവത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി.

റോഡിലൂടെ നടന്നു പോയവരാണ് മരത്തിന് മുകളില്‍ ആദ്യം പാമ്ബിനെ കണ്ടത്. തുടര്‍ന്ന് ഇവര്‍ സമീപത്തുള്ള കടക്കാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.സാധാരണയായി പ്രദേശത്ത് പലപ്പോഴായി പെരുമ്ബാമ്ബിനെ കാണാറുണ്ടെന്നും എന്നാല്‍ ഇത്ര വലിയെ പെരുമ്ബാമ്ബിനെ കാണുന്നത് ആദ്യമായിട്ടാണെന്നുമാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. പെരുമ്ബാമ്ബ് എങ്ങനെയാണ് ഇവിടെ എത്തിയതെന്നതില്‍ വ്യക്തത വന്നിട്ടില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img