04:11pm 14 August 2026
NEWS
പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് വൻ കുതിച്ചുചാട്ടം: ഖത്തറിൽ സ്വകാര്യ സ്കൂളുകളിൽ നിന്ന് സർക്കാർ സ്കൂളുകളിലേക്ക് എത്തിയത് 9,000-ത്തോളം വിദ്യാർത്ഥികൾ
14/08/2026  03:19 PM IST
nila
പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് വൻ കുതിച്ചുചാട്ടം: ഖത്തറിൽ സ്വകാര്യ സ്കൂളുകളിൽ നിന്ന് സർക്കാർ സ്കൂളുകളിലേക്ക് എത്തിയത് 9,000-ത്തോളം വിദ്യാർത്ഥികൾ

ദോഹ: ഖത്തറിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിൽ ഗുണനിലവാരവും രക്ഷിതാക്കളുടെ വിശ്വാസ്യതയും പ്രതിഫലിപ്പിക്കുന്ന ശ്രദ്ധേയമായ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ട് വിദ്യാഭ്യാസ உய ഉന്നതവിദ്യാഭ്യാസ മന്ത്രാലയം (Ministry of Education and Higher Education). 2025-2026 അക്കാദമിക് വർഷത്തെ 'സ്റ്റാറ്റിസ്റ്റിക്കൽ ഹൈലൈറ്റ്സ്' ബുള്ളറ്റിൻ പ്രകാരം, ഏകദേശം 9,000-ത്തോളം വിദ്യാർത്ഥികളാണ് സ്വകാര്യ സ്കൂളുകൾ ഉപപേക്ഷിച്ച് സർക്കാർ സ്കൂളുകളെ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുത്തത്.
8,767 വിദ്യാർത്ഥികൾ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് സർക്കാർ സ്കൂളുകളിലേക്ക് മാറിയപ്പോൾ, വിപരീത ദിശയിൽ 1,265 പേർ മാത്രമാണ് മാറിയത് (അറ്റ വർദ്ധനവ്: 7,502 വിദ്യാർത്ഥികൾ).ഏറ്റവും കൂടുതൽ വിദ്യാർത്ഥി മാറ്റം നടന്നത് പ്രൈമറി തലത്തിലാണ്. 5,539 കുട്ടികൾ പ്രൈമറി വിഭാഗത്തിൽ സർക്കാർ സംവിധാനത്തിലേക്ക് എത്തി.ഹയർ സെക്കൻഡറി (11, 12 ക്ലാസുകൾ) തലത്തിൽ സയൻസ് സ്ട്രീമിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി (പൊതു സ്കൂളുകളിൽ മാത്രം 12,034 പേർ).പൊതുവിദ്യാഭ്യാസ മേഖലയിൽ 4,523 ഭിന്നശേഷി വിദ്യാർത്ഥികൾ പഠനം നടത്തുന്നു.രാജ്യത്തിനകത്തും പുറത്തുമായി 5,278 വിദ്യാർത്ഥികൾ മന്ത്രാലയത്തിന്റെ സ്കോളർഷിപ്പോടെ ഉന്നതപഠനം നടത്തുന്നു. ഇതിൽ 63 ശതമാനവും പെൺകുട്ടികളാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img