11:33am 24 August 2026
NEWS
യുഎസ് ഓപ്പണിൽ സമ്മാനത്തുകയിൽ വൻ കുതിപ്പ്; സിംഗിൾസ് ജേതാവിന് 52 കോടി
24/08/2026  10:44 AM IST
NILA
യുഎസ് ഓപ്പണിൽ സമ്മാനത്തുകയിൽ വൻ കുതിപ്പ്; സിംഗിൾസ് ജേതാവിന് 52 കോടി

 

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിന്റെ സമ്മാനത്തുകയിൽ വൻ വർധന. ഇത്തവണ ടൂർണമെന്റിലെ ആകെ സമ്മാനത്തുക 1033 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനമാണ് വർധന. സിംഗിൾസ് ചാമ്പ്യന്മാർക്ക് 52 കോടി രൂപ വീതം ലഭിക്കും. കഴിഞ്ഞ വർഷം ഇത് 47.85 കോടിയായിരുന്നു. ഓഗസ്റ്റ് 30നാണ് യുഎസ് ഓപ്പണിലെ സിംഗിൾസ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. മിക്‌സഡ് ഡബിൾസ് മത്സരങ്ങൾ തിങ്കളാഴ്ച ആരംഭിക്കും. സിംഗിൾസ് റണ്ണറപ്പിന് 26.79 കോടി രൂപയും ആദ്യ റൗണ്ടിൽ പുറത്താകുന്ന താരത്തിന് 1.33 കോടി രൂപയും ലഭിക്കും. ഡബിൾസ് ചാമ്പ്യന്മാർക്ക് 9.57 കോടി രൂപയാണ് സമ്മാനം. നാല് ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിൽ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്നതും യുഎസ് ഓപ്പണാണ്.

സെറീന–അൽക്കാരസ് സഖ്യം

നാല് വർഷത്തെ ഇടവേളയ്ക്കുശേഷം ടെന്നീസിലേക്ക് തിരിച്ചെത്തുന്ന മുൻ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ് യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസിൽ സ്പാനിഷ് താരം കാർലോസ് അൽക്കാരസിനൊപ്പം കളിക്കും. വൈൽഡ് കാർഡ് വഴിയാണ് ഇരുവരും ടൂർണമെന്റിൽ പങ്കെടുക്കുന്നത്. പുരുഷ സിംഗിൾസിലെ നിലവിലെ യുഎസ് ഓപ്പൺ ചാമ്പ്യനാണ് അൽക്കാരസ്. 23 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള സെറീന 2022നുശേഷം ആദ്യമായാണ് യുഎസ് ഓപ്പണിൽ മത്സരിക്കുന്നത്. ആറുതവണ യുഎസ് ഓപ്പൺ സിംഗിൾസ് കിരീടം നേടിയ താരം 1998ൽ മാക്‌സ് മിർണിക്കൊപ്പം മിക്‌സഡ് ഡബിൾസ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. വനിതാ ലോക ഒന്നാം നമ്പർ താരം ആര്യാന സബലേങ്കയും മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചും മിക്‌സഡ് ഡബിൾസിൽ സഖ്യമായി ഇറങ്ങും.

ഗ്രാൻഡ്സ്ലാം സിംഗിൾസ് ചാമ്പ്യന് ലഭിക്കുന്ന സമ്മാനത്തുക

യുഎസ് ഓപ്പൺ: 52 കോടി രൂപ
വിംബിൾഡൺ: 46.89 കോടി രൂപ
ഫ്രഞ്ച് ഓപ്പൺ: 31.58 കോടി രൂപ
ഓസ്‌ട്രേലിയൻ ഓപ്പൺ: 27.75 കോടി രൂപ

ഫ്രഞ്ച് ഓപ്പൺ - 31.58 കോടി

ഓസ്‌ട്രേലിയൻ ഓപ്പൺ - 27.75 കോടി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img