10:08am 23 July 2026
NEWS
സ്വർണവിലയിൽ വൻ കുതിപ്പ്
22/07/2026  11:19 AM IST
nila
സ്വർണവിലയിൽ വൻ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. ഇന്നത്തെ വ്യാപാരത്തിൽ ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുമാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില പവന് 1,07,440 രൂപയിലെത്തി. ഗ്രാമിന് 13,430 രൂപയാണ് ഇന്നത്തെ നിരക്ക്.

ജൂലൈ 6ന് ശേഷം ആദ്യമായാണ് സ്വർണവില വീണ്ടും 1.07 ലക്ഷം രൂപയുടെ നിലവാരത്തിലെത്തുന്നത്. അതിന് ശേഷം ദിവസങ്ങളായി വിലയിൽ ഉയർച്ചയും ഇടിവും മാറിമാറി രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും വലിയ വർധനയാണ് ഉണ്ടായത്.

വെള്ളിവിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. നിലവിൽ വെള്ളി ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര ആവശ്യകതയും സ്വർണ-വെള്ളി വിലവർധനയ്ക്ക് കാരണമായെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img