NEWS
ഖത്തറിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്ക്: എട്ടു മാസത്തിനിടെ എത്തിയത് 23.38 ലക്ഷം സന്ദർശകർ
04/09/2026 11:28 AM IST
nila

ദോഹ: 2026-ന്റെ ആദ്യ എട്ടു മാസങ്ങളിൽ ഖത്തറിലേക്ക് എത്തിയത് 23.38 ലക്ഷം (2.338 മില്യൺ) സന്ദർശകരെന്ന് കണക്കുകൾ. കര, വ്യോമ, നാവിക അതിർത്തികൾ വഴി രാജ്യത്തെത്തിയ സന്ദർശകരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഖത്തർ ടൂറിസം ബുധനാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ സന്ദർശകരുടെ എണ്ണത്തിൽ 6.3 ശതമാനത്തിന്റെ വർധനവുണ്ടായി. ജൂലൈയിൽ 2.85 ലക്ഷം ആളുകൾ എത്തിയ സ്ഥാനത്ത് ഓഗസ്റ്റിൽ മാത്രം 3.03 ലക്ഷം പേരാണ് ഖത്തറിലെത്തിയത്.ആകെ സന്ദർശകരുടെ 41 ശതമാനം പേരും (9.58 ലക്ഷം) അയൽപക്കത്തെ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണ്.ലോകോത്തര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ വളർച്ചയും അടിസ്ഥാന സൗകര്യ വികസനവുമാണ് വിനോദസഞ്ചാരികളുടെ ഈ വൻ വർധനവിന് പിന്നിൽ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











