05:03am 10 November 2026
NEWS
ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവ്; സീസൺ ആരംഭിച്ച് ഇതുവരെ എത്തിയത് 9.3 ലക്ഷത്തിലധികം പേർ
19/07/2026  12:20 PM IST
NILA
ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവ്; സീസൺ ആരംഭിച്ച് ഇതുവരെ എത്തിയത് 9.3 ലക്ഷത്തിലധികം പേർ

 


​റിയാദ്: ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചതിന് ശേഷം ഉംറ വിസയിലെത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. ദുൽഹിജ്ജ 15 മുതൽ മുഹറം അവസാനം വരെയുള്ള കാലയളവിൽ 9,31,500 തീർത്ഥാടകരാണ് രാജ്യത്തെത്തിയത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 22.5 ശതമാനം വളർച്ചയാണ് ഈ രംഗത്തുണ്ടായിരിക്കുന്നത്. സൗദി ഹജ്ജ്-ഉംറ മന്ത്രാലയവും ഗസ്റ്റ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമും സംയുക്തമായാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
​വിദേശങ്ങളിൽ നിന്ന് ഇതേ കാലയളവിൽ രാജ്യത്തെത്തിയ ആകെ തീർത്ഥാടകരുടെ എണ്ണം 1.27 ദശലക്ഷം (12.7 ലക്ഷം) കവിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. വിവിധ സർക്കാർ ഏജൻസികളുടെ ഏകോപനവും ഡിജിറ്റൽ-ഓപ്പറേഷൻ സേവനങ്ങളുടെ തുടർച്ചയായ വികസനവുമാണ് തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ ഈ വർധനവിന് കാരണം.
"സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഉംറ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. തീർത്ഥാടകർ യാത്ര ആസൂത്രണം ചെയ്യുന്നത് മുതൽ രാജ്യം വിടുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഡിജിറ്റൽ സേവനങ്ങൾ വഴി മികച്ച അനുഭവവും ഗുണനിലവാരവുമുള്ള സേവനവും ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയംവ്യക്തമാക്കി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img