04:45am 31 May 2026
NEWS
കോട്ടയം നഗരത്തിൽ വൻ നിരോധിത പുകയില വേട്ട.. 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ
29/05/2026  03:58 PM IST
ചെറുകര സണ്ണിലൂക്കോസ്
കോട്ടയം നഗരത്തിൽ വൻ നിരോധിത പുകയില വേട്ട.. 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ

 

കോട്ടയം നഗരത്തിൽ എക്സൈസിൻ്റെ  വൻ നിരോധിത പുകയില വേട്ട.

 ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ. 

കോട്ടയം പാമ്പാടി വെള്ളൂർ പാറക്കൽ വീട്ടിൽ അമൽ പി വി (33)യെയാണ് കോട്ടയം ഇ ഐ & ഐ ബി പാർട്ടിയും കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ആർ ദർശകും സംഘവും ചേർന്ന് പിടികൂടിയത്. 

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കാരാപ്പുഴ - തിരുനക്കര റോഡിൽ എക്സൈസ് സംഘം  വാഹനപരിശോധന നടത്തുകയായിരുന്നു. 

ഇതിനിടെയാണ്  കാരാപ്പുഴ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിന് മുൻവശം വച്ച് പ്രൈവറ്റ് ഓട്ടോ റിക്ഷയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിക്കൊണ്ടു വന്നത്. 

2250 പാക്കറ്റുകളിലായി 45 കിലോ ഹാൻസാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

 ഇയാൾക്കെതിരെ 10000/-രൂപ പിഴ ചുമത്തി കേസ് എടുത്തു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിൽപ്പനക്കായി കൊണ്ടുപോയതാണ് നിരോധിത പുകയില ഉത്പന്നങ്ങൾ എന്ന് എക്സൈസ് സംഘം അറിയിച്ചു. .
.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാരായ സുരേഷ് ടി എസ്, ബി ആനന്ദരാജ്, സിവിൽ എക്സൈസ് ഓഫീസർ മാരായ യേശുദാസ് ടി എ, ജിഷ്‌ണു ശിവൻ, ഉണ്ണികൃഷ്ണൻ കെ പി, സിവിൽ എക്സൈസ് ഡ്രൈവർ അനസ് മോൻ സി കെ എന്നിവരും പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img