01:06pm 13 November 2026
NEWS
‎ആലുവയിൽ 1.5 കോടി രൂപയോളം വിലമതിക്കുന്ന വൻ തിമിംഗല ഛർദി (ആംബർഗ്രീസ് ) വേട്ട; ആറ് പേർ പിടിയിൽ.
06/10/2025  12:33 PM IST
ചെറുകര സണ്ണിലൂക്കോസ്
‎ആലുവയിൽ 1.5 കോടി രൂപയോളം വിലമതിക്കുന്ന വൻ തിമിംഗല ഛർദി (ആംബർഗ്രീസ് ) വേട്ട; ആറ് പേർ പിടിയിൽ.

‎കോടനാട്  റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർക്ക്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 
‎മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും  ആലുവ രാജഗിരി ഹോസ്പിറ്റൽ പരിസരത്ത് നിന്ന് 1.5കോടി രൂപയോളം വിലവരുന്ന തിമിംഗലം ഛർദ്ദി (ആമ്പർഗ്രീസ്) പിടികൂടി. വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.  പ്രതികൾ പാലക്കാട് മലപ്പുറം, ഇടുക്കി, കോട്ടയം എറണാകുളം ജില്ലകളിൽ  നിന്നും ഉള്ളവരാണ്. 

തിമിംഗല ഛർദ്ദി വാങ്ങാൻ എന്ന രീതിയിൽ  എത്തിയാണ്  ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്.
‎
പ്രതികൾ  മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശിയായ ഷിബി (47), അടിമാലി മന്നാംകണ്ടം സ്വദേശിയായ ജിലീഷ് മോൻ (35) വയസ്സ്, ‎കോട്ടയം കുറിച്ചി സ്വദേശി അഖിൽ കെ അനിൽകുമാർ (31), ‎കോട്ടയം കുറിച്ചി സ്വദേശി സബിൻ ജെ സണ്ണി (30), മലപ്പുറം തിരൂർ സ്വദേശി ഫൈസൽ (37), ഇടുക്കി വണ്ണപ്പുറം സ്വദേശി സിജു സി എൻ (49) എന്നിവരെയാണ് സ്ഥലത്തുനിന്നും തൽസമയം പിടികൂടിയത് മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. 

പ്രതികളെ  പെരുമ്പാവൂർ കോടതിയിൽ  ഹാജരാക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img