04:58am 02 October 2026
NEWS
ശാസ്താംകോട്ടയിൽ വൻ കഞ്ചാവ് വേട്ട; രണ്ടുപേർ അറസ്റ്റിൽ
30/09/2026  09:47 PM IST
nila
ശാസ്താംകോട്ടയിൽ വൻ കഞ്ചാവ് വേട്ട; രണ്ടുപേർ അറസ്റ്റിൽ

കൊല്ലം: ശാസ്താംകോട്ടയിൽ വൻ കഞ്ചാവ് വേട്ട. 2.100 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. വെള്ളിമൺ തേവരഴിയത്തു വീട്ടിൽ ഫൈസൽ (29), ഷഫീഖ് മൻസിലിൽ മുഹമ്മദ് കൈസ് (33) എന്നിവരാണ് അറസ്റ്റിലായത്.

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിലാണ് ഇരുവരിൽനിന്നും കഞ്ചാവ് പിടിച്ചെടുത്തത്. കൊല്ലം റൂറൽ ഡാൻസാഫും ശാസ്താംകോട്ട പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ജില്ലയിൽ ലഹരി മാഫിയക്കെതിരെ പരിശോധനയും നിയമനടപടികളും ശക്തമായി തുടരുമെന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണൻ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img