06:24am 13 November 2026
NEWS
തലസ്ഥാനത്ത് വൻലഹരിവേട്ട; പാഴ്‌സൽ കമ്പനിയിൽ നിന്നും പിടികൂടിയത് 15 കോടിയിലധികം വിലവരുന്ന ഹാഷിഷ് ഓയിൽ,
29/05/2026  10:35 AM IST
ചെറുകര സണ്ണിലൂക്കോസ്
തലസ്ഥാനത്ത് വൻലഹരിവേട്ട; പാഴ്‌സൽ കമ്പനിയിൽ നിന്നും പിടികൂടിയത് 15 കോടിയിലധികം വിലവരുന്ന ഹാഷിഷ് ഓയിൽ,

 

അന്താരാഷ്ട്ര മാർക്കറ്റിൽ 15 കോടിയിലധികം വില വരുന്ന ഹാഷിഷ് ഓയിൽ പിടികൂടി.  

തിരുവനന്തപുരം പൂന്തുറയിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് 20കിലോ ഹാഷിഷ് ഓയിൽ പിടികൂടിയത്. 

പൂന്തുറയിൽ പാഴ്‌സൽ കമ്പനിയിൽ നിന്നുമാണ് വലിയ അളവിൽ ലഹരി പിടികൂടിയത്. 

കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ മറവിൽ ലഹരി വിദേശത്തേക്ക് കടത്താനുള്ള ശ്രമമാണ് ഡിആർഐ തകർത്തത്. 

ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന ലഹരി തുത്തുക്കുടി വഴി മാലിയിലേക്ക് കടത്താനായിരുന്നു നീക്കം. 

ഇതുമായി ബന്ധപ്പെട്ട് അൽത്താഫ് എന്നയാളും അറസ്റ്റിലായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img